സര്‍വേകളൊന്നും കാര്യമാക്കുന്നില്ല; യുപിയില്‍ എസ്പിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് അഖിലേഷ് യാദവ്

ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വേ പ്രവചനത്തിന് പിന്നാലെ സര്‍വേയെ തള്ളി സമാജ്വാദ് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാര്യമാക്കുന്നില്ലെന്നും സംസ്ഥാനത്ത് എസ്പിക്ക് 300ലധികം സീറ്റുകള്‍ ലഭിക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. മാര്‍ച്ച് 10നാണ് യുപിയിലടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.
‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്തത്. ഇത് തിരിച്ചറിഞ്ഞ ജനങ്ങള്‍ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മക്കും എതിരായി അവരുടെ ഭാവിക്ക് വേണ്ടി വോട്ടുചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കുടുംബവാഴ്ചയുടെ രാഷ്ട്രീയത്തെ പരിഹസിച്ച ബിജെപിയില്‍ തന്നെയാണ് പരിവാര്‍വാദി നിലനില്‍ക്കുന്നതെന്നും എസ്പി അധ്യക്ഷന്‍ തിരിച്ചടിച്ചു. 403അംഗ നിയമസഭയിലേക്കാണ് യുപിയില്‍ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്നത്.
സംസ്ഥാനത്ത് ബിജെപി തുടച്ചുനീക്കപ്പെടും. 300ലധികം സീറ്റുകളുമായി സമാജ്വാദി പാര്‍ട്ടി യുപിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. പ്രചാരണങ്ങളുടെ ഭാഗമായി നിരവധി പരിശീലന ക്യാമ്പുകളും രഥയാത്രകളും നടത്തി, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ചു. മികച്ച പ്രതികരണമാണ് ഇവയ്‌ക്കെല്ലാം ലഭിച്ചത്. ഇത് വോട്ടര്‍മാര്‍ക്കുള്ള വിജയമായിരിക്കും’. അഖിലേഷ് യാദവ് പ്രതികരിച്ചു.
ഉത്തര്‍പ്രദേശില്‍ ബിജെപി 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടുമെന്നാണ് മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം. എസ്പിക്ക് 119 മുതല്‍ 134 വരെ സീറ്റും, ബിഎസ്പി 07 മുതല്‍ 15 വരെ സീറ്റും നേടുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് 0-4 സീറ്റിലേക്ക് ചുരുങ്ങുമെന്നാണ് സര്‍വേ ഫലം.
Story Highlights: akhilesh yadav, uttarpradesh, assembly election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here