ശ്രീനഗറിലെ മാര്‍ക്കറ്റില്‍ ഗ്രനേഡ് ആക്രമണം; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗറിലെ മാര്‍ക്കറ്റിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 34 പേര്‍ക്ക് പരുക്കേറ്റു. ശ്രീനഗര്‍ അമിറ ഹരിസിങ് ഹൈടെക് മാര്‍ക്കറ്റിലാണ് ഞായറാഴ്ച വൈകിട്ട് ഭീകരാക്രമണമുണ്ടായത്.
ശ്രീനഗര്‍ നൗഹട്ടയിലെ അബ്ദുല്‍ സലാം എന്നയാളാണ് മരണപ്പെട്ടത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം നടത്തുമെന്നും കശ്മീര്‍ റേഞ്ച് ഐജി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Also : മുംബൈയിൽ വഴിയോര കച്ചവടക്കാരനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയോ ദ റെസിസ്റ്റന്‍സ് ഫ്രണ്ടോ ആണ് ആക്രമണത്തിന് പിന്നിലെന്നും പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന രണ്ട് ഭീകര സംഘടനകളുടെ പ്രവര്‍ത്തകര്‍ ശ്രീനഗറിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നുമാണ് സംശയിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ശ്രീനഗറിലെ തിരക്കുള്ള മാര്‍ക്കറ്റുകളില്‍ നടക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ അക്രമണമാണിത്. ജനുവരി 25 ന് സമാനമായ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
Story Highlights: Grenade attack Srinagar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here