Advertisement

ഐലീഗിൽ ഗോകുലത്തിന് ഇന്ന് മൂന്നാം മത്സരം; എതിരാളികൾ റിയൽ കശ്മീർ

March 7, 2022
2 minutes Read

ഐലീഗിൽ ഗോകുലം കേരളയ്ക്ക് ഇന്ന് മൂന്നാം മത്സരം. റിയൽ കശ്മീർ എഫിയാണ് ഗോകുലത്തിൻ്റെ എതിരാളികൾ. വൈകിട്ട് 4.30ന് കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം. ട്വൻ്റിഫോർ ചാനലിൽ മത്സരം തത്സമയം കാണാം. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമായി 4 പോയിൻ്റുള്ള ഗോകുലം പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയ ഗോകുലം രണ്ടാം മത്സരത്തിൽ നെറോക്ക എഫ്സിക്കെതിരെ ഗോൾരഹിത സമനില വഴങ്ങി. ഐഎഫ്എ ഷീൽഡ് സെമിഫൈനലിൽ തങ്ങളെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ റിയൽ കശ്മീരി എഫ്സിയോടുള്ള ‘കടം’ വീട്ടുക എന്നതാവും ഇന്ന് ഗോകുലത്തിൻ്റെ ലക്ഷ്യം. ബിൽഡപ്പിൽ കൂടുതൽ സ്പേസ് കണ്ടെത്തി കൂടുതൽ അവസരങ്ങൾ തുറന്നെടുക്കേണ്ടതുണ്ടെന്ന് ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു. ഫോർവേഡായ ലൂക്ക മജൈസണിൻ്റെ വരവ് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐ-ലീഗ്. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മേൽനോട്ടത്തിലാണ് ഐ-ലീഗ് നടക്കുന്നത്. 11 സീസൺ നീണ്ട ദേശീയ ഫുട്ബോൾ ലീഗ് ആണ് 2007-08 സീസൺ മുതൽ ഐ-ലീഗ് എന്നറിയപ്പെട്ട് തുടങ്ങിയത്.

https://www.twentyfournews.com/wp-content/uploads/2022/03/WhatsApp-Video-2022-03-07-at-11.04.42-AM.mp4

ദേശീയ ഫുട്ബോൾ ലീഗിലെ എട്ടു ടീമുകളെയും രണ്ടാം ഡിവിഷൻ ലീഗിൽ നിന്നുള്ള രണ്ടു ടീമുകളെയും ഉൾപ്പെടുത്തിയാണ് 2007-08 സീസണിൽ ഐ-ലീഗ് ആരംഭിക്കുന്നത്. ഓരോ ടീമിലും നാലു വീതം വിദേശ കളിക്കാരെ ഉൾപ്പെടുത്താൻ ടീമുകളെ അനുവദിച്ചു എന്നതായിരുന്നു അന്നത്തെ പ്രധാന മാറ്റം.

Story Highlights: i league gokulam kerala real kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top