പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് രാഹുല്‍ ഗാന്ധി എംപി; തങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചു

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ഗാന്ധി എംപി. പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി സോണിയാഗാന്ധിയുടെ അനുശോചനകുറിപ്പ് കുടുംബത്തിന് കൈമാറി.
വലിയ സങ്കടത്തോടെയാണ് താന്‍ ഇപ്പോള്‍ പാണക്കാട് എത്തിയതെന്നും രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല ആത്മീയ തലത്തില്‍ കൂടി നേതൃസ്ഥാനമുണ്ടായിരുന്നയാളാണ് ഹൈദരലി ശിഹാബ് തങ്ങളെന്നും രാഹുല്‍ അനുസ്മരിച്ചു. ഹൈദരലി തങ്ങള്‍ പിന്‍തുടര്‍ന്ന പാത അതേരീതിയില്‍ പുതിയ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പിന്‍തുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കെസി വേണുഗോപാല്‍ എന്നീ നേതാക്കളും രാഹുല്‍ഗാന്ധിക്കൊപ്പം പാണക്കാട് എത്തിയിരുന്നു.
Read Also : കേരളത്തിന് തീരാനഷ്ടം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ
അര്‍ബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചത്. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.അതിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുവന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഖബറടക്കം നടത്തി. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.
ഹൈദരലി തങ്ങളുടെ വിയോഗത്തോടെ മുസ്ലിം ലീഗിന്റെ പുതിയ അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമാണ് സാദിഖലി തങ്ങള്‍.
Story Highlights: Rahul Gandhi, panakkad hyderali shihab thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here