Advertisement

സാദിഖലി തങ്ങള്‍ മുസ്‌ലിം ലീഗ് അധ്യക്ഷനാകും

March 7, 2022
1 minute Read

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് അധ്യക്ഷനാകും. മുനവറി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകും. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഉച്ചയ്ക്ക് 2.30 ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതോടെയാണ് പുതിയ സംസ്ഥാന അധ്യക്ഷന തെരഞ്ഞെടുക്കുന്നത്. ഇന്നു ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

Story Highlights: Sadiqali Thangal will preside over the Muslim League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top