ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയിൽ

കോർ കമ്മിറ്റി യോഗത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയിൽ ചേരും. രാവിലെ 10.30 നാണ് യോഗം.
സിൽവർ ലൈൻ പദ്ധതിക്കെതിരായ സമര പരിപാടികൾക്ക് യോഗം രൂപം നൽകും. ഇതുവരെ സ്വീകരിച്ച സമര മാര്ഗങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്ന് പാർട്ടിക്കകത്ത് തന്നെ ഒരു വിഭാഗം വിമർശമുന്നയിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താകും ഭാവി സമരപരിപാടികൾക്ക് രൂപം നൽകുക.
Read Also : മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾജനങ്ങളിലേക്കെത്തിക്കാനുള്ള കർമ പദ്ധതികൾ ആവിഷ്‌ക്കരിക്കുക, ബൂത്ത് തലം മുതലുള്ള പുനഃസംഘടന തുടങ്ങി സംസ്ഥാന സർക്കാരിന്റെ നങ്ങൾക്കെതിരായ സമരപരിപാടികൾ വിപുലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലും നേതൃയോഗത്തിൽ തീരുമാനമുണ്ടാകും.
Story Highlights: bjp state leadership meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here