‘വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നു’ : കെ സുരേന്ദ്രൻ

ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വേണു രാജാമണി സൂപ്പർ വിദേശകാര്യ മന്ത്രിയാകുന്നെന്ന് സുരേന്ദ്രൻ വിമർശിച്ചു. യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ എത്തിച്ചത് കേന്ദ്ര സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. കോർ കമ്മിറ്റി യോഗത്തിന് പിന്നാലെ ഇന്ന് ആലപ്പുഴയിൽ ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലായിരുന്നു പരാമർശം. ( k surendran against venu rajamani )
ഇന്ന് 10.30 നാണ് ആലപ്പുഴയിൽ യോഗം ചേർന്നത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ സമര പരിപാടികൾക്ക് യോഗം രൂപം നൽകും. ഇതുവരെ സ്വീകരിച്ച സമര മാര്ഗങ്ങൾ വേണ്ടത്ര ഫലപ്രദമല്ലെന്ന് പാർട്ടിക്കകത്ത് തന്നെ ഒരു വിഭാഗം വിമർശമുന്നയിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താകും ഭാവി സമരപരിപാടികൾക്ക് രൂപം നൽകുക. വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾജനങ്ങളിലേക്കെത്തിക്കാനുള്ള കർമ പദ്ധതികൾ ആവിഷ്‌ക്കരിക്കുക, ബൂത്ത് തലം മുതലുള്ള പുനഃസംഘടന തുടങ്ങി സംസ്ഥാന സർക്കാരിന്റെ നങ്ങൾക്കെതിരായ സമരപരിപാടികൾ വിപുലപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളിലും നേതൃയോഗത്തിൽ തീരുമാനമുണ്ടാകും.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
Story Highlights: k surendran against venu rajamani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here