കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല; കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് കെ. സുരേന്ദ്രൻ

കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഐഎമ്മിന്റെ ശ്രമം. ഇതിനായി ഇസ്ലാമിക സംഘടനകളുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി. ആലപ്പുഴയിൽ സംഘടിപ്പിച്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി നിർേദശിച്ചത്. രക്തം ചീന്തിയാലും കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര മുന്നേറ്റമാണ് കേരളത്തിൽ ബിജെപി നടത്തുന്നത്. ഇരുപതിനായിരം ബൂത്ത് സമ്മേളനങ്ങൾ ഇതിനോടകം സംഘടിപ്പിച്ച് കഴിഞ്ഞു.
Read Also : യൂട്യൂബേഴ്സ് ആണ് താരങ്ങൾ; ഇന്ത്യന്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപ…
വിവിധ തുറകളിൽപ്പെട്ടവർ ബൂത്ത് സമ്മേളനങ്ങളിൽ പങ്കെടുത്തു. സർവകാല റെക്കോർഡിലാണ് സമർപ്പണനിധിയെന്നും അദ്ദേഹം പറഞ്ഞു.കേരള പൊലീസിന്റെ കൈകൾ ബന്ധിച്ച നിലയിലാണ്. പൊലീസിനെ നയിക്കുന്നതും സിപിഐഎമ്മാണ്. പ്രതിഷേധമുയർത്താൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും ചുമതലകൾ നിർവഹിക്കുന്നതിൽ മുഖ്യമന്ത്രി പരാജയമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights: k surendren-womensday-krail-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here