Advertisement

വെൺമണി ഇരട്ട കൊലക്കേസ് : ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

March 8, 2022
1 minute Read
venmony twin murder culprit death sentence

ആലപ്പുഴ വെൺമണി ഇരട്ട കൊലക്കേസിൽ ഒന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ വിധിച്ചു. രണ്ടാം പ്രതിജൂവൽ ഹുസൈന് (24) ജീവപര്യന്തം ശിക്ഷയും വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാസെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ദമ്പതികളായ എ.പി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിലാണ് വിധി.

2019 നവംബർ 11നാണ് കൊലപാതകം നടക്കുന്നത്. കൊലപാതകത്തിന് തൊട്ടുപിന്നാലെ മോഷണ വസ്തുക്കളുമായി ട്രെയിൻ മാർഗം ബംഗാളിലേക്ക് കടന്നുകളയാൻ ശ്രമിക്കവേ പ്രതികളെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ വച്ച് 2019 നവംബർ 13 ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read Also : ആലപ്പുഴ ഇരട്ട കൊലപാതകം; പ്രതികൾ സംസ്ഥാനം വിട്ടു: സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം

നവംബർ ഒന്നിനാണ് വിചാരണ ആരംഭിച്ചത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും മോഷണ വസ്തുക്കളുമടക്കം 67 തൊണ്ടി മുതലുകളും 55 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 10 രേഖകളാണ് ഹാജരാക്കിയത്.

Story Highlights: venmony twin murder culprit death sentence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top