അസമില്‍ ഇ.വി.എം ഉപയോഗിച്ച് നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വന്‍ വിജയം

ചരിത്രത്തില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് അസമില്‍ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വന്‍ വിജയം. 80 മുനിസിപ്പാലിറ്റി സീറ്റുകളില്‍ 77 സ്ഥലത്തും ബി.ജെ.പി-എ.ജി.പി (അസം ഗണപരിഷത്ത്) സഖ്യമാണ് ഭരണം പിടിച്ചത്. കോണ്‍ഗ്രസിന് ഒരിടത്ത് മാത്രമേ വിജയിക്കാനായുള്ളൂ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ ബി.ജെ.പി മുന്നേറ്റം സംസ്ഥാന ഭരണത്തിന് ലഭിച്ച അംഗീരകാരമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു.
Read Also : അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം നാളെ
977 വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 807 സീറ്റും എന്‍.ഡി.എ സ്വന്തമാക്കി. ബി.ജെ.പി 742 സീറ്റിലും അസം ഗണപരിഷത്ത് (എ.ജി.പി) 65 സീറ്റിലും വിജയിച്ചു. സ്വതന്ത്രരും മറ്റു കക്ഷികളില്‍ നിന്നുള്ളവരും 99 സീറ്റില്‍ വിജയിച്ചു. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് 71 സീറ്റിലൊതുങ്ങി.
66 വാര്‍ഡുകളിലാണ് കോണ്‍ഗ്രസും സഖ്യകക്ഷികളും മുന്നിട്ട് നില്‍ക്കുന്നത്. 80 നഗരസഭകളിലെ 920 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് ആറിനായിരുന്നു വോട്ടെടുപ്പ്.
Story Highlights: NDA wins EVM local body elections in Assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here