യുപിയിൽ യോഗിയും, അഖിലേഷും മുന്നിൽ; പഞ്ചാബിൽ അമരീന്ദർ സിംഗ് പിന്നിൽ; നേതാക്കളുടെ കുതിപ്പ് ഇങ്ങനെ

വിവിധ പാർട്ടികളിലെ ദേശീയ നേതാക്കൾ അണിനിരക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി നേതാവ് അഖിലേഷ് യാദവ്, കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ഉൾപ്പെടെ രഷ്ട്രീയ രംഗത്തെ സ്റ്റാറുകൾ അണിനിരന്ന തെരഞ്ഞെടുപ്പിൽ ഓരോ നേതാക്കളുടേയും പ്രകടനം അറിയാനുള്ള ആകാംക്ഷയിലാണ് ജനം. ( assembly election leaders performance )
അദ്യ ഫല സൂചനകൾ പ്രകാരം യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു പിന്നിലാണ്. ജസ്വന്ത് നഗറിൽ സമാജ് വാദി പാർട്ടിയുടെ ശിവപാൽ യാദവ് മുന്നിട്ട് നിൽക്കുന്നു. കർഹൽ എസ്പി നേതാവ് അഖിലേഷ് യാദവ് മൂവായിരം വോട്ടിന് മുന്നിലാണ്.
പഞ്ചാബിൽ അമൃത്സർ ഈസ്റ്റിൽ നവ്‌ജ്യോത് സിംഗ് സിദ്ദു മുന്നിലാണ്. പട്യാലയിൽ അമരീന്ദർ സിംഗ് പിന്നിലാണ്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പിന്നിലാണ്. ഗോവയിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന് സംസ്ഥാനത്ത് നേരിയ ലീഡുണ്ട്. തൊട്ടുപിന്നിൽ ബിജെപിയാണ്.
ഉത്തരാഖണ്ഡിൽ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കാണുന്നത്. കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. ബിജെപി 30 സീറ്റിലും കോൺഗ്രസ് 28 സീറ്റിലുമാണ് മുന്നേറുന്നത്.
Story Highlights: assembly election leaders performance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here