ബിജെപി നന്നായി മുന്നൊരുക്കം നടത്തുന്നു; കോണ്‍ഗ്രസ് പരാജയത്തില്‍ വി.ഡി.സതീശന്‍

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
വ്യക്തിപരമായ വിലയിരുത്തല്‍ കേരളത്തിലെ പോലും പരാജയത്തിന് കാരണം തെരഞ്ഞെടുപ്പിന് വേണ്ടിയിട്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്താത്തതും, ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താത്തതുമാണെന്നാണെന്ന് സതീശന്‍ പറഞ്ഞു. ഭരണകക്ഷിയായ ബിജെപി ഇന്ത്യയിലെ ഏതു രാഷ്ട്രീയപാര്‍ട്ടിയേക്കാളും ഭംഗിയായി കൃത്യമായിട്ട് അവരത് ചെയ്യുന്നുണ്ട്. മുന്നൊരുക്കങ്ങളുടെ കാര്യത്തില്‍ ആവശ്യത്തിലധികം പണം ബിജെപി ചിലവഴിക്കുന്നുണ്ട്.
എല്ലാവിധ സംവിധാനങ്ങളും അവര്‍ ഒരുക്കുന്നുണ്ട്. ബിജെപിക്ക് ആകെയുള്ള അജണ്ട തെരഞ്ഞെടുപ്പ് മാത്രമാണ്. ഭരണത്തിലല്ല അവരുടെ ശ്രദ്ധ. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്തത് ഏതെന്ന് നോക്കി എല്ലാ നേതാക്കന്മാരും അവിടേക്ക് പോവുകയാണ്. അതുകൊണ്ടുതന്നെ ഏതു തെരഞ്ഞെടുപ്പായാലും ശ്രദ്ധിച്ച് കാര്യങ്ങള്‍ വിലയിരുത്തി മുന്നോട്ടു പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സതീശന്‍ പറഞ്ഞു.
Story Highlights: BJP is well prepared; VD Satheesan in Congress defeat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here