‘ഒരു ബുൾഡോസറിനു മുന്നിൽ ഒന്നും നിൽക്കില്ല’; ബിജെപി വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരിച്ച് ഹേമ മാലിനി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആധികാരിക വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി ഹേമമാലിനി. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാൻ കഴിയിലെന്ന് മഥുര ബിജെപി എംപിയായ ഹേമ മാലിനി പറഞ്ഞു. ഉത്തർപ്രദേശിൽ 275 സീറ്റുകളിൽ ബിജെപി മുന്നിലാണ്. സമാജ്വാദി പാർട്ടി 121 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് കേവലം രണ്ട് സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്.
‘സർക്കാർ രൂപീകരിക്കാനാവുമെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. വികസനത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതുകൊണ്ടാണ് പൊതുജനം ഞങ്ങളെ വിശ്വസിച്ചത്. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാനാവില്ല. ഒരു മിനിട്ടിൽ എല്ലാത്തിനെയും തീർക്കും. അതിപ്പോ സൈക്കിളായാലും മറ്റെന്തായാലും.’- ഹേമ മാലിനി പറഞ്ഞു.
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ആഘോഷ പരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അതാത് സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതി പരിഗണിച്ച് ആഘോഷങ്ങളാവാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.
Story Highlights: bjp mp hema malini response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here