Advertisement

പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഉശിരോടെ ആം ആദ്മി

March 10, 2022
1 minute Read

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങള്‍. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 16 സീറ്റിലും ബി.ജെ.പി 3 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ഇത്തവണ അമരീന്ദര്‍ സിംഗിന് വന്‍ തിരിച്ചടിയാണ് നേരിട്ടത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നിയും പിന്നിലാണ്.

Read Also : പഞ്ചാബില്‍ ആം ആദ്മി ഭരണത്തിലേക്ക്

പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റിന്റെ സ്ഥാനം സമ്മര്‍ദ തന്ത്രത്തിലൂടെ കൈക്കലാക്കിയ സിദ്ദുവിന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. അമൃത് സര്‍ ഈസ്റ്റില്‍ മത്സരിച്ച അദ്ദേഹം മൂന്നാംസ്ഥാനത്താണ്. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തിയാണ് ആം ആദ്മി മുന്നേറുന്നത്. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലേക്കാണ് എഎപിയുടെ മുന്നേറ്റം.

കോണ്‍ഗ്രസിന് 19 മുതല്‍ 31 സീറ്റ് വരേയാണ് ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നത്. ബി ജെപിക്ക് 1 മുതല്‍ 4 വരേയും ശിരോമണി അകാലിദളിന് 7 മുതല്‍ 11 വരെ സീറ്റുകളും സര്‍വേ പ്രവചിക്കുന്നു. പഞ്ചാബില്‍ ആം ആദ്മി 76 മുതല്‍ 90 സീറ്റുകള്‍ നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. പഞ്ചാബില്‍ ആം ആദ്മി 60 മുതല്‍ 84 സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ന്യൂസ് ജന്‍ കി ബാദ് സര്‍വേ പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതാണ് എ എ പിക്ക് വലിയ നേട്ടമായത്.

Story Highlights: Congress collapses in Punjab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top