കോണ്‍ഗ്രസിന് ബദലായി എഎപി ഉയര്‍ന്നുവരും; പഞ്ചാബ് എഎപി നേതാവ് രാഘവ് ഛദ്ദ

കോണ്‍ഗ്രസിന് ബദലായി ദേശീയ ശക്തിയായി ആം ആദ്മി പാര്‍ട്ടി വളര്‍ന്നുവരുമെന്ന് പഞ്ചാബ് ആം ആദ്മി സംസ്ഥാന നേതാവ് രാഘവ് ഛദ്ദ. പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസിനെ പിന്‍തള്ളി ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ സംസ്ഥാന കോ- ഇന്‍ചാര്‍ജ് രാഘവ് ഛദ്ദയുടെ പ്രതികരണം.
‘പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നത് എഎപി ഒരു ദേശീയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവെന്നാണ്. ഒരു സംസ്ഥാനത്ത് ആദ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് പത്ത് വര്‍ഷമെടുത്തു. എഎപി ആരംഭിച്ച് പത്ത് വര്‍ഷം പോലും ആയിട്ടില്ല. ഞങ്ങള്‍ രണ്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ബദലാകുക ആം ആദ്മി ആയിരിക്കും’. അദ്ദേഹം പറഞ്ഞു.
Read Also : യു.പിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷയൊരുക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനോട് ബിജെപി
അരവിന്ദ് കെജ്‌രിവാള്‍ എന്ന നേതാവ് കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണെന്നും ദൈവവും ജനങ്ങളും അനുകൂലമായി നില്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹത്തെ കാണാന്‍ കഴിയുമെന്നും രാഘവ് ഛദ്ധ കൂട്ടിച്ചേര്‍ത്തു. അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Story Highlights: Raghav Chadha, AAP, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here