ട്യൂഷന്റെ മറവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പഞ്ചാബിലെ രൂപനഗര്‍ ജില്ലയില്‍ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലാണ് അറസ്റ്റിലായത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി പ്രതി, ഇയാളുടെ രണ്ട് സഹായികള്‍ക്കൊപ്പം ചേര്‍ന്ന് നിരവധി പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അമൃതപാല്‍ ധിമാന്‍, സുഹൃത്തും സഹായികളുമായ ശിവകുമാര്‍, നരേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. പീഡനവിവരം വര്‍ഷങ്ങളോളം ഇരയായ പെണ്‍കുട്ടികളിലാരും പുറത്തുപറയാതിരുന്നത് പ്രതികള്‍ മുതലെടുക്കുകയായിരുന്നു. പ്രതികള്‍ കൈവശം വച്ചിരുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും ലീക്കായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇത്തരത്തില്‍ ചോര്‍ന്ന ചില ഫോട്ടോകള്‍ ഭീം ആര്‍മി പ്രാദേശിക നേതാവ് അശ്വനി കുമാര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Read Also : കൊച്ചിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ മുക്കിക്കൊന്നു; അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ
ഗുരുതര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളില്‍ പലരെയും ട്യൂഷന്‍ എടുക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുമ്പോഴായിരുന്നു പ്രതി പീഡനം നടത്തിയത്.
Story Highlights: School Principal Arrested For Sexual Assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here