എന്തുകൊണ്ട് മണിപ്പൂരിൽ താമര വിരിഞ്ഞു?

ബന്ദുകൾ, ഉപരോധം, കൊലപാതകം തുടങ്ങി പ്രക്ഷുബ്ധമായ കോൺഗ്രസ് ഭരണകാലത്തിനാണ് മണിപ്പൂർ സാക്ഷ്യം വഹിച്ചിരുന്നത്. വിവിധ ഭാഗങ്ങളിൽ സിവിൽ ഓർഗനൈസേഷനുകൾ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ബന്ദുകളും സാമ്പത്തിക ഉപരോധങ്ങളും ദിവസങ്ങളോളം നീണ്ടുനിൽക്കും (ഏറ്റവും ദൈർഘ്യമേറിയത് 2011 ലെ 100 ദിവസത്തെ സാമ്പത്തിക ഉപരോധം). എന്നാൽ ഇതിപ്പോൾ പഴങ്കഥയാണ്. ഒക്രം ഇബോബി സിംഗിൻ്റെ കാലത്തിന് വിപരീതമായി സമാധാനപരമായിരുന്നു കഴിഞ്ഞ അഞ്ച് കൊല്ലത്തെ ബിജെപി ഭരണം. അക്രമാസക്തമായ പ്രതിഷേധങ്ങളോ കല്ലേറുകളോ കണ്ണീർ വാതകമോ കർഫ്യൂവോ ബിജെപി ഭരണത്തിൽ ഉണ്ടായിട്ടില്ല. 2017ൽ സ്ഥിതി മെച്ചപ്പെടാൻ തുടങ്ങിയപ്പോൾ ബിജെപി ശരിയായ സമയത്ത് അധികാരത്തിലെത്തി. ഈ പരിവർത്തനം പാർട്ടിയുടെ നേട്ടത്തിനായി ഉപയോഗിക്കാനും അവർക്ക് കഴിഞ്ഞു.
കേന്ദ്രത്തിലെ അധികാരം:
വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ചെറിയ സംസ്ഥാനങ്ങളെപ്പോലെ, മണിപ്പൂരും കേന്ദ്രത്തിൽ അധികാരത്തിലുള്ള പാർട്ടിക്ക് വോട്ടുചെയ്യാനുള്ള പ്രവണത കാണിച്ചു. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്ര സഹായം ലഭിക്കുമെന്ന തിരിച്ചറിവ് വോട്ടർമാരെ കവി പാർട്ടിക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചു. വികസനം ഊന്നി പറഞ്ഞു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണവും, ഫണ്ടുകളും വിഭവങ്ങളും ഒഴുക്കൻ ബി.ജെ.പി കാണിച്ച സന്നദ്ധതയും ബിജെപിക്ക് നേട്ടമായി.
ദുർബലമായ പ്രതിപക്ഷം:
2017-ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. എന്നാൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരം പിടിച്ചു. കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കാരണം, കോൺഗ്രസിന്റെ എംഎൽഎ അടിത്തറ 27 ൽ നിന്ന് 13 ആയി കുറഞ്ഞു. വ്യാപകമായ കൂറുമാറ്റങ്ങളും നേതൃത്വത്തിന്റെ അഭാവവും മൂലം 2022 ൽ മത്സരിച്ചത് പ്രത്യേകിച്ച് ദുർബലമായ കോൺഗ്രസാണ്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ കോൺഗ്രസിന്റെ ഹെവിവെയ്റ്റ് ഒക്രം ഇബോബി സിംഗ് പ്രചാരണത്തിൽ സജീവമായിരുന്നെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം അദൃശ്യനായിരുന്നു.
സമഗ്രമായ പ്രശ്നമില്ല:
കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ വോട്ടർമാരെ ധ്രുവീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നവും സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. 2017-ന് മുമ്പായി, മെയ്റ്റിസ് ഉന്നയിച്ച ഇന്നർ ലൈൻ പെർമിറ്റ് ആവശ്യത്തിനും 2015-ൽ മൂന്ന് വിവാദപരമായ “ആദി ഗോത്രവിരുദ്ധ” ബില്ലുകൾ കൊണ്ടുവരാനുള്ള സർക്കാരിന്റെ ശ്രമത്തിനും പുറമെ, കുക്കി-പൈറ്റി ആധിപത്യമുള്ള ചുരാചന്ദ്പൂർ മലനിരകൾ ഉൾപ്പെടെ മലയോര മേഖലകളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിച്ചത് സംഘർഷത്തിന് കാരണമായിരുന്നു. ഇവയെല്ലാം 2017ലെ പ്രചാരണത്തിൽ ബിജെപി ഉപയോഗിച്ചിരുന്നു. നേരെമറിച്ച്, തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷത്തിന് ഒരു വിഷയം പോലും എടുക്കാൻ കഴിഞ്ഞില്ല. ഇത് ബിജെപിക്ക് അനുകൂലമായി.
ബുദ്ധിപരമായ സന്ദേശ കൈമാറ്റം:
ഗോ ടു ഹിൽസ്, ഹിൽ ലീഡേഴ്‌സ് ഡേ തുടങ്ങിയ നിരവധി സംരംഭങ്ങൾ ബി.ജെ.പി ആരംഭിച്ചത് ഇബോബിയുടെ ഭരണകാലത്ത് വർധിച്ചതായി തോന്നിയ മെയ്തേയ് ആധിപത്യമുള്ള കുന്നുകളും ആദിവാസി താഴ്‌വരയും തമ്മിലുള്ള ദീർഘകാല വിടവ് സുഗമമാക്കാനാണ്. ഈ സംരംഭങ്ങളുടെ ആഘാതം അവ്യക്തമായി തുടരുമ്പോൾ, കുന്നുകളും താഴ്വരകളും തമ്മിലുള്ള സാമൂഹിക അന്തരം കുറഞ്ഞു എന്നതിൽ തർക്കമില്ല. 2017-ൽ, മലനിരകളിൽ പാർട്ടിക്ക് 20 സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ, 2022-ൽ പ്രകടമായ പുരോഗതിയുണ്ട്, അവർ നംഗ്‌ബ, ഹെംഗ്‌ലെപ്, ചന്ദേൽ തുടങ്ങിയ ഹിൽ മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്നു.
Story Highlights: why-the-bjp-prevailed-in-manipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here