റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി

റീ ബിൾഡ് കേരള പദ്ധതിക്ക് 1600 കോടി അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇവ കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസം പരിഹരിക്കാൻ 14 കോടിയും പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി രൂപയും അനുവദിച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ പൂർണ ബജറ്റിൽ തീരസംരക്ഷണത്തിന് നൂറ് കോടി രൂപയും അനുവദിച്ചിരുന്നു.
കൊവിഡ് മൂലം മാതാപിതാക്കളിൽ ഒരാളെയോ ഇരുവരേയോ നഷ്ടപ്പെടുന്ന കുട്ടിക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. കുട്ടിയുടെ പേരിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിക്കും. ഓരോ കുട്ടിക്കും 18 വയസ് തികയും വരെ പ്രതിമാസം 2000 രൂപ അനുവദിക്കും. പദ്ധതിക്കായി ഈ വർഷം രണ്ട് കോടി രൂപ നീക്കി വച്ചു.
Read Also : ബജറ്റ് 2022; ലൈഫ് പദ്ധതിക്ക് 1871.82 കോടി
കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത ബാല്യം എന്ന സുസ്ഥിര വികസനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനുമായി ‘വിശപ്പ് രഹിത ബാല്യം’ പദ്ധതിക്ക് 61.5 കോടി രൂപയ വകയിരുത്തി. അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യം വച്ചുകൊണ്ട് ഭക്ഷണമെനുവിൽ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തി ആറായിരം വ്യക്തിഭവനങ്ങളും 2950 ഫ്‌ളാറ്റുകളും നിര്‍മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. പിഎംഎവൈ പദ്ധതിയുടെ കേന്ദ്രവിഹിതമായ 327കോടി രൂപ ഉള്‍പ്പെടെ ലൈഫ് ഭവന പദ്ധതിക്കുള്ള ആകെ വിഹിതം 1871.82 കോടി രൂപയാണ്.
Story Highlights: 1600 crore for Rebuild Kerala project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here