യുവാവിനെ ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർകൂടി പിടിയിൽ

യുവാവിനെ ജീപ്പിടിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ കൂടി കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം പോളയത്തോട്ടിലാണ് സംഭവം നടന്നത്. കൊറ്റംങ്കര പുനക്കന്നൂർ നിഷാദ് മൻസിലിൽ നിയാസ് ( 29), കേരളപുരം നാല് മുക്ക് ഹരി നിവാസിൽ ഗോകുൽ (23) എന്നിവരാണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമി സംഘത്തിലെ പ്രധാനിയായ അൻസറിനെയും നിഷാദിനെയും പിടികൂടിയിരുന്നു. കുണ്ടറ ആലുംമ്മൂട് മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്.
Read Also : ഡൽഹിയിൽ 17 കാരിയെ മുൻ ഐബി ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു
വിവാഹിതയായ സ്ത്രീയുമായി അൻസർ സൗഹൃദം പുലർത്തുന്നത് ചോദ്യം ചെയ്ത മുഹമ്മദ് തസ്ലീക്ക് എന്ന യുവാവാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. യുവാവിനെ ആക്രമിക്കാൻ അൻസർ ഏർപ്പെടുത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് കൊളളി നിയാസ് എന്നറിയപ്പെടുന്ന നിയാസ്.
ആക്രമി സംഘം ആഡംബര ജീപ്പിലാണ് എത്തിയത്. തുടർന്ന് യുവാവിനെ വീട്ടിന് പുറത്തെ റോഡിലേക്ക് വിളിച്ച് വരുത്തി ജീപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കമ്പിവടി കൊണ്ടും വടിവാൾ കൊണ്ടും ആക്രമിക്കുകയായിരുന്നു. വടിവാൾ കൊണ്ട് ഇയാളുടെ കഴുത്തിന് പിന്നിൽ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുവായ സലീമിന്റെ കാൽ ഇവർ കമ്പി വടിക്ക് അടിച്ചൊടിക്കുകയും ചെയ്തു.
Story Highlights: Attempt to kill young man; Two more members of the Quotation team have been arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here