Advertisement

ഈ തെരഞ്ഞെടുപ്പ് ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് പ്രശാന്ത് കിഷോര്‍

March 11, 2022
2 minutes Read
Prashant Kishore

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തിന് 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും ചെലുത്താന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് മുഴുവന്‍ ഇന്ത്യയുടേയും താല്‍പര്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാകില്ല. ഇന്ത്യയ്ക്കായുള്ള യഥാര്‍ഥ പോരാട്ടം നടക്കുന്നത് 2024ലായിരിക്കുമെന്നും പ്രശാന്ത് കിഷോര്‍ വിലയിരുത്തി.

2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് മുന്‍പ് പറഞ്ഞ തെരഞ്ഞെടുപ്പ് പണ്ഡിതന്മാര്‍ ഇനിയെങ്കിലും 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം 2024ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് സമ്മതിക്കാന്‍ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വലിയ അളവില്‍ സ്വാധീനിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് നന്നായറിയാമെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. എന്നിട്ടും അദ്ദേഹം ഇങ്ങനെയൊരു തെറ്റിദ്ധാരണ പരത്തുന്നത് പ്രതിപക്ഷത്തെ തളര്‍ത്തുന്നതിനുവേണ്ടി മാത്രമാണ്. പ്രതിപക്ഷം ദയവായി ഇത്തരം തെറ്റായ പ്രചരണങ്ങളില്‍ വീണുപോകരുതെന്ന് പ്രശാന്ത് കിഷോര്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights: Battle for India will be fought in 2024 says prashanth kishore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top