‘തലസ്ഥാനത്തല്ല, സ്വന്തം മണ്ഡലങ്ങളിലാണ് എംഎല്‍എമാര്‍ ഉണ്ടാകേണ്ടത്’; ആദ്യ നിര്‍ദേശവുമായി ഭഗവന്ദ് മാന്‍

കരുത്തരെ വീഴ്ത്തി പഞ്ചാബ് പിടിച്ചടക്കിയ ശേഷം നിയുക്ത എംഎല്‍എമാര്‍ക്ക് നിര്‍ദേശവുമായി ഭഗവന്ദ് മാന്‍. ജനപ്രതിനിധികള്‍ കഴിവതും അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ത്തന്നെ ഉണ്ടാകണമെന്നാണ് നിയുക്ത മുഖ്യമന്ത്രിയുടെ ആദ്യ നിര്‍ദേശം. തലസ്ഥാനമായ ചണ്ഡീഗഡിലല്ല പകരം സ്വന്തം മണ്ഡലങ്ങളിലാണ് പരമാവധി സമയം എംഎല്‍എമാര്‍ ഉണ്ടാകേണ്ടതെന്ന് മാന്‍ ഓര്‍മിപ്പിച്ചു. സ്ഥാനമാനങ്ങളുടെ പിന്നാലെ പോകരുത്. വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോടൊപ്പമാണ് എംഎല്‍എമാരുണ്ടാകേണ്ടതെന്നും ഭഗവന്ദ് മാന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെക്കൂടാതെ ക്യാബിനറ്റില്‍ 17 മന്ത്രിമാരുണ്ടാകുമെന്നാണ് മാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനം കിട്ടാത്തവര്‍ നിരാശരാകരുതെന്നും എല്ലാ ജനപ്രതിനിധികളും മന്ത്രിമാര്‍ തന്നെയാണെന്നും മാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് പറഞ്ഞു.
Read Also : ‘യന്ത്രങ്ങളിലെ ക്രമക്കേടാണ് ബിജെപിയെ ജയിപ്പിച്ചത്,ജനങ്ങളല്ല’;ആഞ്ഞടിച്ച് മമത ബാനര്‍ജി
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ബുധാഴ്ചയാണ് അധികാരമേല്‍ക്കുക. ഭഗവന്ദ് മാന്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ പങ്കെടുക്കും. ഞായറാഴ്ച അമൃത്സറില്‍ അരവിന്ദ് കെജ്രിവാളിനും ഭഗവന്ദ് മാനിന്റെ റോഡ് ഷോ ഉണ്ടായിരിക്കും.
പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ ഹീറോ പര്യവേഷം ലഭിച്ചത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന ഭഗവന്ത് മാനിനാണ്. ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു. അങ്ങനെ ഡല്‍ഹിക്കു പുറത്തേക്ക് വളരണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ മോഹം യാഥാര്‍ത്ഥ്യമാക്കിയ നേതാവായി അദ്ദേഹം മാറി.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. ഡല്‍ഹിയില്‍ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാര്‍ട്ടി പഞ്ചാബിലും വന്‍ വിജയം നേടിയാണ് ഭരണം ഉറപ്പിച്ചത്. ആകെയുള്ള 117 സീറ്റില്‍ 92 എണ്ണത്തിലും എഎപി വിജയം നേടിയപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 18 സീറ്റ് മാത്രമേ നേടുവാന്‍ കഴിഞ്ഞുള്ളൂ.
Story Highlights: bhagwant mann to aap mla punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here