Advertisement

ബജറ്റ്; ടൂറിസം, സംരംഭകത്വ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും

March 11, 2022
2 minutes Read

കൊവിഡാനന്തര കേരളത്തിന്റെ വളര്‍ച്ചക്കായി ടൂറിസം, സംരംഭകത്വ മേഖലകള്‍ക്ക് ബജറ്റ് പ്രത്യേക ഊന്നല്‍ നല്‍കും. കൊവിഡിന്റെ വരവോടെ നിശ്ചലമായ ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന് ഉതകുന്ന പദ്ധതികള്‍ ബജറ്റില്‍ ഇടം പിടിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നിക്ഷേപം ആകര്‍ഷിക്കുന്നതിനായി സംരംഭങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ ബജറ്റില്‍ നല്‍കിയേക്കും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയര്‍ത്താന്‍ നികുതി വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും ജനങ്ങള്‍ക്ക് മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയര്‍ന്നേക്കും.

അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാന്‍ പറഞ്ഞു. കേരളത്തില്‍ നിലവില്‍ സാമ്പത്തിക വളര്‍ച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റില്‍ മുന്‍ഗണന ഉണ്ടാകും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Story Highlights: Budget; Special provision will be made for tourism and entrepreneurship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top