ബജറ്റിൽ പ്രതീക്ഷയില്ല : വി.ഡി സതീശൻ

സംസ്ഥാന ബജറ്റിൽ പ്രതീക്ഷയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ട്വന്റിഫോറിനോട്. ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞ തവണ പ്രഖ്യാപിച്ച നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നികുതി പിരിവ് കൃത്യമായി നടക്കുന്നില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ( dont havy any expectations says vd satheeshan )
‘കഴിഞ്ഞ തവണ പ്രഖ്യാപിച്ച പരിപാടികൾ തുടങ്ങാൻ പോലും സാധിച്ചിട്ടില്ല. ബജറ്റിന്റെ പെർഫോമൻസ് ഓഡിറ്റിംഗാണ് ആവശ്യം. ബജറ്റിൽ പറയുന്ന കാര്യങ്ങളുടെ മുക്കാൽ ഭാഗം കാര്യങ്ങളും നടപ്പാക്കാൻ സർക്കാരിന് സാധിക്കുന്നില്ല. അതുകൊണ്ട് വരുമാനമില്ല, ചെലവ് വർധിക്കുന്നു. ചെലവ് നിയന്ത്രിക്കാൻ കഴിയുന്നുമില്ല, വരുമാനം കൂടുന്നുമില്ല. നികുതി പിരിവ് സംസ്ഥാനത്ത് നടക്കുന്നില്ല. നികുതി കുടിശിക വർധിക്കുകയാണ്. ജിഎസ്ടി വന്നിട്ട് നാല് വർഷമായി. അതിന് മുൻപുള്ള വാറ്റിലെ കുടിശിക പോലും പിരിച്ചെടുക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ബജറ്റാണെങ്കിലും, സംസ്ഥാന ബജറ്റാണെങ്കിലും ചില തത്വങ്ങളുണ്ട്. വരുമാനം കൂട്ടുകയും ചെലവ് കുറയ്ക്കുകയും ചെയ്യുന്നത്. അതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നല്ലാതെ കാര്യക്ഷമമായ എന്തെങ്കിലും ഈ ബജറ്റിൽ ഉണ്ടാകുമെന്ന് കരുതുന്നില്ല’- വി.ഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്നാണ് അവതരിപ്പിക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഉണ്ടാകുമെന്ന് സൂചന.
Read Also : സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറച്ച് വരുമാനം കൂട്ടുകയാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ധനവരവ് ഉയർത്താൻ നികുതി വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കില്ലെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധിയും കേന്ദ്ര നികുതി വിഹിതം കുറഞ്ഞതും തിരിച്ചടിയായി. മദ്യവിലയും ഇന്ധന വിലയും ഉയർന്നേക്കു.
അതേസമയം, ജനജീവിതം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നയപരിപാടികൾ ബജറ്റിൽ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൻ പറഞ്ഞു. കേരളത്തിൽ നിലവിൽ സാമ്പത്തിക വളർച്ചയുടെ അന്തരീക്ഷമാണ് ഉള്ളത്. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ബ്ജറ്റിൽ മുൻഗണന ഉണ്ടാകും. ജനങ്ങൾക്ക് ബുദ്ധിമുട്ട്’ ഉണ്ടാകാത്ത തരത്തിൽ സർക്കാരിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Story Highlights: dont havy any expectations says vd satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here