നാളെ രണ്ടാം ടെസ്റ്റ്; പരമ്പര വിജയത്തിനായി ഇന്ത്യ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് നാളെ തുടക്കം. പിങ്ക് ബോൾ ടെസ്റ്റാണ് നാളെ നടക്കുക. നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് മത്സരം ആരംഭിക്കും. ബെംഗളൂരു ചിന്നസ്വാമിയിൽ നടക്കുന്ന മത്സരത്തിൽ കാണികൾക്ക് പ്രവേശനമുണ്ട്. നേരത്തെ 75 ശതമാനം കാണികൾക്ക് പ്രവേശനം നൽകിയ അധികൃതർ, പിന്നീട് 100 ശതമാനം സീറ്റിലും കാണികളെ പ്രവേശിപ്പിക്കാൻ അനുവാദം നൽകുകയായിരുന്നു.
ഐപിഎലിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര മത്സരമാണ് നാളെ ആരംഭിക്കുന്ന ടെസ്റ്റ്. ആദ്യ മത്സരത്തിൽ ഇന്നിംഗ്സ് ജയം കുറിച്ച ഇന്ത്യ ഈ മത്സരത്തിൽ കൂടി വിജയിച്ച് പരമ്പര സ്വന്തമാക്കാനായാണ് ഇറങ്ങുക. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.
ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സ് ജയം കുറിച്ചിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയുടെ കരുത്തിൽ ഇന്നിങ്‌സിനും 222 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. 400 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓൺ ചെയ്ത ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ 178 റൺസിന് ആൾ ഔട്ടായി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യൻ ബോളർമാർ ശ്രീലങ്കയുടെ 16 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം.
അസാമാന്യ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ജഡേജ പുറത്താകാതെ 175 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററാവുകയും രണ്ട് ഇന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ ഇപ്പോൾ മുന്നിലാണ്. സ്‌കോർ: ശ്രീലങ്ക 174, 178. ഇന്ത്യ 574/8 ഡിക്ലയേർഡ്.
Story Highlights: india srilanka 2nd test tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here