പഞ്ചാബിലുണ്ടായത് മാറ്റത്തിന്റെ രാഷ്ട്രീയം; തോല്‍വിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് സിദ്ദു

നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. ഇതൊരു മാറ്റത്തിന്റെ രാഷ്ട്രീയമാണ്. സംസ്ഥാനത്ത് പുതിയ സംവിധാനം കൊണ്ടുവരാനുള്ള ജനങ്ങളുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് സിദ്ദു പ്രതികരിച്ചു.
‘ജനങ്ങള്‍ക്ക് വേണ്ടത് മാറ്റമാണ്. അവര്‍ക്ക് തെറ്റുപറ്റിയിട്ടില്ല. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. വിനയത്തോടുകൂടിത്തന്നെ അതിനെ സ്വീകരിക്കണം. പിസിസി അധ്യക്ഷന്‍ പറഞ്ഞു.
പരാജയത്തെയോ നിരാശയെയോ കുറിച്ച് പരാമര്‍ശിക്കാത്ത സിദ്ദു, പഞ്ചാബിന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും അതില്‍ നിന്നൊരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും പ്രതികരിച്ചു. ഞാനിപ്പോള്‍ പഞ്ചാബിലുണ്ട്. ഇനിയും ഇവിടെ തുടരും. പഞ്ചാബിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്ക് തോല്‍വിയും ജയവും കാര്യമാക്കാനാകില്ല. ഇവിടുത്തെ ഈ ജനങ്ങളോടുള്ള എന്റെ ബന്ധത്തിന് അതിരുകളില്ല. അത് ഹൃദയത്തില്‍ നിന്നുള്ള ആത്മബന്ധമാണ്. ഈ ബന്ധങ്ങളൊന്നും ജയത്തെയോ തോല്‍വിയെയോ അടിസ്ഥാനമാക്കിയുള്ളതല്ല’. സിദ്ദു പ്രതികരിച്ചു.
Read Also : പഞ്ചാബിലെ മന്ത്രിസഭാ ചർച്ചകൾ; ഭഗവന്ത് മാൻ ഡൽഹിയിൽ
അമൃത്സര്‍ ഈസ്റ്റില്‍ നിന്നും മത്സരിച്ച സിദ്ദു, ആം ആദ്മി പാര്‍ട്ടിയുടെ ജീവന്‍ജ്യോത് കൗറിനോട് 6000-ത്തിലധികം വോട്ടിനാണ് പരാജയപ്പെട്ടത്. 32,929 വോട്ടുകളാണ് സിദ്ദു നേടിയത്. കൗറിന് 39,520 വോട്ടുകളും ലഭിച്ചു. അമൃത്സറില്‍ നിന്ന് ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മത്സരിച്ച സിദ്ദു മൂന്ന് തവണയും വിജയം നുണഞ്ഞു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് മത്സരിക്കുകയും 42,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു സിദ്ദു.
Story Highlights: navjot singh sidhu, punjab, assembly election 2022 results
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here