ഖത്തർ ലോകകപ്പ്: ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്. ഖത്തറിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക. ഇക്കൊല്ലം നവംബർ-ഡിസംബർ മാസങ്ങളിലായാണ് ഫുട്ബോൾ ലോകകപ്പ്. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്.
32 ടീമുകളാണ് ലോകകപ്പിൽ കളിക്കുക. ആതിഥേയരായ ഖത്തർ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, ബ്രസീൽ, അർജന്റീന തുടങ്ങി 15 ടീമുകൾ ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചു. ശേഷിക്കുന്ന സ്ഥാനങ്ങൾക്കായുള്ള പ്ലേ ഓഫ് മത്സരങ്ങൾ വൈകാതെ നടക്കും.
Story Highlights: qatar world cup group draw april 1st
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here