Advertisement

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമായി പുതിയ 14 പദ്ധതികള്‍

March 11, 2022
1 minute Read
women and transgenders

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്‌കീമുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

ലിംഗസമത്വത്തിനായുള്ള സാംസ്‌കാരിക ഉദ്യമമായ ‘സമം’, നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള വെഹിക്കിള്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും വേണ്ടിയുള്ള കലാസാംസ്‌കാരിക പരിപാടി, എംഎസ്എംഇകള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.

ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ മഴവില്‍ പദ്ധതിക്ക് 5 കോടി രൂപയും ജന്‍ഡര്‍ പാര്‍ക്കിന് 10 കോടി രൂപയുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.

സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ലിംഗസൗഹൃദ സൗകര്യങ്ങളും സുരക്ഷിതമായ ഭവനവുമാണ് ജെന്‍ഡര്‍ ബജറ്റിലെ പ്രധാന ലക്ഷ്യം. 202223 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം സഭയില്‍ പുരോഗമിക്കുകയാണ്.

Story Highlights: women and transgenders, kerala budget 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top