വിദ്യാര്‍ത്ഥികളോട് ക്രൂരതകാട്ടി കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍; പരാതിയുമായി രക്ഷിതാക്കള്‍

ഓണ്‍ലൈന്‍ പഠനകാലത്ത് ഗെയിമിന് അടിമപ്പെട്ട് ചികിത്സ തേടിയ വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ ക്രൂരത കാട്ടുകയാണെന്ന് രക്ഷിതാക്കളുടെ പരാതി. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ചികിത്സയ്ക്ക് വിധേയമായി അസുഖം ഭേദമായെത്തിയ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍.
Read Also : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ‘ഗണിതപാര്‍ക്കുകള്‍’; പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
കുട്ടികള്‍ സാധാരണ നിലയിലായെങ്കിലും ഇപ്പോഴും അവരോട് അവഗണന തുടരുകയാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ചൈല്‍ഡ് ലൈനും ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയും പറഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല.
Story Highlights: Schools in Kozhikode district showing cruelty to students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here