ഗൗൺ ലേലത്തിന്; യുക്രൈൻ ജനതയ്ക്കായി പണം സ്വരൂപിക്കാൻ അമേരിക്കൻ ഡിസൈനർ ……

യുദ്ധങ്ങൾ തകർത്തുകളയുന്നത് അവിടുത്തെ ജനതയുടെ സന്തോഷവും സമാധാനവുമാണ്. പൊലിയുന്ന ജീവനുകളും തകരുന്ന ജീവിതങ്ങളുമാണ് ചുറ്റും. ഒരു ജനതയുടെ കണ്ണീരിന് ഉത്തരം പറയാനാകാതെ നിസ്സഹായരായ അധികാരികളും. യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അക്രമവും അരാജകത്വവും ഭയവും അഴിഞ്ഞാടുന്ന ഭൂമിയിൽ സഹായത്തിനായി കരങ്ങൾ നീട്ടുകയാണ് അവിടുത്തുകാർ.
ഈ ഭയാനക സാഹചര്യത്തിൽ നിന്ന് രക്ഷനേടാൻ സുരക്ഷിതമായ അഭയം തേടി നിരവധി ആളുകൾ രാജ്യം വിടാൻ ശ്രമിക്കുകയാണ്. യുക്രൈനിനെതിരെ റഷ്യ ആക്രമണം അഴിച്ചുവിട്ടതോടെ സാമ്പത്തിക മേഖല ഉൾപ്പെടെ തകർന്ന നിലയിലാണ്. യുക്രൈനിന് സഹായവാഗ്ദാനങ്ങളുമായി നിരവധി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. പാരീസ് ഫാഷൻ വീക്കിൽ ഫാഷൻ രംഗത്തെ ഗ്ലാമർ ലോകം തിളങ്ങി നിന്നപ്പോൾ മറുവശത്ത് യുക്രൈൻ ചോരക്കളമാകുകയായിരുന്നു. എന്നാൽ മറ്റു മേഖലകളിലെ പോലെ ഫാഷൻ മേഖലകളിൽ നിന്നും യുക്രൈനിന് സഹായഹസ്തങ്ങൾ ലഭിക്കുന്നുണ്ട്. യുദ്ധത്തോടുള്ള നിലപാടിൽ പ്രതിഷേധിച്ച് പാരീസ് ഫാഷൻ വീക്കിൽ നിന്ന് റഷ്യൻ ഡിസൈനറായ വലെന്റിൻ യുദാഷ്ക് രംഗത്തെത്തി. .
ഇപ്പോൾ അമേരിക്കൻ ഫാഷൻ ഡിസൈനറായ ക്രിസ്റ്റ്യൻ സിറിയാനോ ആണ് യുക്രൈന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹം ഡിസൈൻ ചെയ്ത ഗൗൺ ലേലത്തിനു വച്ച് ലഭിക്കുന്ന തുക യുക്രൈന് സഹായമായി നൽകാനൊരുങ്ങുകയാണ് ക്രിസ്റ്റ്യൻ. തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇതു വ്യക്തമാക്കുന്ന പോസ്റ്റ് സിറിയാനോ പങ്കുവെച്ചത്. നീലയും മഞ്ഞയും നിറങ്ങളിലുള്ള ഗൗണാണ് സിറിയാനോ ലേലത്തിന് വച്ചിരിക്കുന്നത്.
Read Also : വെർച്വൽ ആസ്തികളിൽ നിയന്ത്രണം ഏർപ്പെടുത്തുക ലക്ഷ്യം; ക്രീപ്പ്റ്റോ കറൻസിയ്ക്ക് പുതിയ നിയമങ്ങളുമായി യുഎഇ…
ഡിസൈനർ എന്ന നിലയ്ക്ക് വസ്ത്രങ്ങളാണ് ഞങ്ങളുടെ ശബ്ദം എന്നും സിറിയാനോ കൂട്ടിച്ചേർത്തു. യുക്രൈൻ പതാകയ്ക്ക് സമാനമായ നീല-മഞ്ഞ നിറങ്ങളാണ് ഗൗണിനുള്ളത്. അരിയാന ഗ്രാന്റെ, ലേഡി ഗാഗ, ഒപ്ര വിൻഫ്രേ തുടങ്ങിയ താരങ്ങളുടെ പ്രിയ ഡിസൈനറാണ് സിറിയാനോ. പരമാവധി ഉയർന്ന തുകയ്ക്ക് ഗൗൺ ഡിസൈൻ ചെയ്യണമെന്നാണ് സിറിയാനോ പറയുന്നത്. യുക്രൈൻ ജനതയ്ക്ക് ഒപ്പം എന്റെ പ്രാർത്ഥനയുണ്ടെന്നും സിറിയാനോ കൂട്ടിച്ചേർത്തു. നിരവധി പേർ സിറിയാനോയെ അഭിനന്ദിച്ച് രംഗത്തെത്തി.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here