Advertisement

ഐ ലീഗില്‍ കേങ്കറെയ്‌ക്കെതിരെ ഗോകുലം ഇന്ന് കളത്തിലിറങ്ങും

March 12, 2022
1 minute Read

ഇന്ന് നടക്കുന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ് സി കേങ്കറെയെ നേരിടും. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള കല്യാണി സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് കളി. 24 ന്യൂസ് ചാനല്‍, യൂട്യൂബ്, വണ്‍ സ്പോര്‍ട്സ് ചാനല്‍, വണ്‍ സ്പോര്‍ട്സ് ഫേസ്ബുക് എന്നിവയിലൂടെ കളി തത്സമയം കാണാം. ഗോകുലം ഐ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

മൂന്ന് കളികളില്‍ നിന്ന് ഏഴു പോയിന്റാണ് ഗോകുലത്തിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ റിയല്‍ കാശ്മീര്‍ എഫ് സിയെ 5 – 1ന് തോല്‍പ്പിച്ചതിന്റെ കരുത്തിലാണ് ഗോകുലം ഇന്ന് കളത്തിലിറങ്ങുന്നത്. മുന്നേറ്റ നിരയില്‍ ജമൈക്കന്‍ താരം ജോര്‍ദാന്‍ ഫ്ലെച്ചര്‍, സ്ലോവേനിയന്‍ തരാം ലൂക്ക മജ്‌സെന്‍ എന്നിവരാണ് ഗോകുലത്തിന് കരുത്ത് പകരുന്നത്. കേരള താരങ്ങളായ താഹിര്‍ സമാന്‍, ജിതിന്‍, എമില്‍ ബെന്നി എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

കേങ്കറെ കഴിഞ്ഞ മത്സരത്തില്‍ റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് 4 -0ന് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. പ്രതിരോധത്തില്‍ ഊന്നിയ കളിയാണ് കേങ്കറെയുടേതെന്നും ആദ്യമേ ഗോള്‍ നേടിയാല്‍ മാത്രമേ അവരുടെ ഗെയിം പ്ലാന്‍ തകര്‍ക്കുവാന്‍ കഴിയുകയുള്ളൂവെന്നും ഗോകുലം ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു. കളിക്കാര്‍ എല്ലാവരും നല്ല ആത്മവിശ്വാസത്തിലാണ്. മുഹമ്മദന്‍സ് എല്ലാ കളികളും ജയിച്ചു ലീഗില്‍ ഒന്നാമതായി നില്‍ക്കുന്നതിനാല്‍ എല്ലാ പോയിന്റും വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്ധ്യനിരയിലും മുന്നേറ്റത്തിലും ഒരേപോലെ കളിക്കാന്‍ സാധിക്കുമെന്നതിനാല്‍ പൊസിഷന്‍ മാറിയത് തന്നെ ബാധിക്കില്ലെന്ന് ഗോകുലത്തിനായി കളിക്കുന്ന താഹിര്‍ സമാന്‍ പറഞ്ഞു. വേഗതയില്‍ കളിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഫസ്റ്റ് ടൈം ക്രോസുകള്‍ നല്‍കാനും അത് ടീമിന് ഗോളാക്കി മാറ്റുവാനും സാധിക്കുമെന്നും താഹിര്‍ വ്യക്തമാക്കി.

Story Highlights: today’s I-League match; GOKULAM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top