Advertisement

‘വൈറ്റ് കോളര്‍ ബെഗേഴ്‌സ്’; സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്കെതിരെ മന്ത്രി എം വി ഗോവിന്ദന്‍

March 12, 2022
1 minute Read
white color beggers

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ‘വൈറ്റ് കോളര്‍ ബെഗേഴ്‌സ്’ ആണെന്ന് മന്ത്രി പരിഹസിച്ചു.

സമൂഹത്തിന് അപമാനം സൃഷ്ടിക്കുന്ന ചില ആളുകളുണ്ട്. ജനങ്ങളെ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറ്റിയിറക്കി കാര്യം നേടുന്ന ഉദ്യോഗസ്ഥര്‍ ആ മനോഭാവം തിരുത്തണം. തലയ്ക്ക് പിടിച്ചുപോയ ഭരണവികാരത്തില്‍ നിന്ന് സേവനവികാരത്തിലേക്ക് മാറണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇത് മനസിലാക്കണമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

നവകേരളം തദ്ദേശകം 2022 എന്ന പേരില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്. പ്രദേശിക സര്‍ക്കാരുകളുടെ ഭരണം എന്ന സങ്കല്‍പം മാറണം. ജനങ്ങളെ സേവിക്കലാകണം വകുപ്പ് പ്രതിനിധകള്‍ ചെയ്യേണ്ട ചുമതലയെന്നും തദ്ദേശവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: white color beggers, mv govindhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top