‘യോജിച്ചുപോയില്ലെങ്കില്‍ മുന്നണിയിലുണ്ടാകില്ല’; ഐഎന്‍എല്ലിന് മുന്നറിയിപ്പുമായി സിപിഐഎം

ഐഎന്‍എല്ലിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സിപിഐഎം. യോജിച്ചുപോയില്ലെങ്കില്‍ ഐഎന്‍എല്‍ ഇടതുമുന്നണിയിലുണ്ടാകില്ലെന്നാണ് മുന്നറിയിപ്പ്. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് പാര്‍ട്ടിയുടെ ചുമതലയല്ല. ചെറിയ പാര്‍ട്ടികള്‍ ഭിന്നിച്ചുവന്നാല് എല്‍ഡിഎഫ് സ്വീകരിക്കില്ലെന്നും സിപിഐഎം നേതാവ് ആനത്തലവട്ടം ആനന്ദന് ട്വന്റിഫോറിനോട് പറഞ്ഞു.
ഐഎന്‍എല്‍ പോലെ ചെറിയ പാര്‍ട്ടികള്‍ക്കകത്ത് പ്രത്യയശാസ്ത്രപരമല്ലാത്ത വ്യക്തിപരമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് പരിഹരിക്കേണ്ടത് എല്‍ഡിഎഫിന്റെ ചുമതലയല്ല. തങ്ങള്‍ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ആ പാര്‍ട്ടികള്‍ തന്നെ പരിഹരിച്ചുകൊള്ളണം. അത് പരിഹരിച്ച് ഇടതുപക്ഷ മുന്നണിയില്‍ വന്നുകൊള്ളണം. അല്ലാതെ ഈ പ്രശ്നങ്ങളെല്ലാം ഏറ്റെടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പറ്റില്ല. ആനത്തലവട്ടം ആനന്ദന് പറഞ്ഞു.
Read Also : ലോകസമാധാനത്തിന് ബജറ്റിലിടം; വിമര്‍ശനങ്ങള്‍ തള്ളി ധനമന്ത്രി
ഐഎന്‍എല്‍ തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ചൊവ്വാഴ്ചത്തെ ഇടതുമുന്നണി യോഗത്തിലേക്ക് പാര്‍ട്ടിക്ക ക്ഷണമില്ലെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവര്‍കോവിലും രംഗത്തെത്തി. എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്ന് അഹമ്മദ് ദേവര്‍കോവിലും ട്വന്റിഫോറിനോട് വ്യക്തമാക്കി. എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പുറത്ത് പറയാന്‍ സാധിക്കില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഭിന്നിച്ചു നിന്നാല്‍ അഹമ്മദ് ദേവര്‍കോവിന്റെ മന്ത്രിസ്ഥാനം വരെ നഷ്ടമായേക്കാമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഐഎന്‍എല്‍ വിഭാഗീയത അതിരൂക്ഷമായി തുടരുകയാണ്. ഐഎന്‍എല്‍ അബ്ദുള്‍ വഹാബ് വിഭാഗം അഹമ്മദ് ദേവര്‍കോവില്‍ വിഭാഗത്തിന് നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്.
Story Highlights: cpim warning inl anathalavattom anandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here