പിഎഫ് പലിശ വെട്ടിക്കുറച്ചു; നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പിഎഫ് (പ്രോവിഡന്റ് ഫണ്ട്) പലിശ വെട്ടിക്കുറച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ പിഎഫ് പലിശനിരക്ക് 8.1% ആയി കുറയ്ക്കാനാണ് തീരുമാനം. മുന്‍പ് 1977-78ല്‍ പലിശ 8% ആയിരുന്നു. തീരുമാനം ആറുകോടി ആളുകളെ ബാധിക്കുമെന്നാണ് സൂചന.
കഴിഞ്ഞ 2 വര്‍ഷവും 8.5% ആയിരുന്നു പലിശ. ഇത് ഒറ്റയടിക്കു 0.4% കുറയ്ക്കാനാണ് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്) കേന്ദ്ര ട്രസ്റ്റി ബോര്‍ഡിന്റെ തീരുമാനം. കേന്ദ്ര ധനമന്ത്രാലയം കൂടി അംഗീകരിച്ചാല്‍ പ്രാബല്യത്തിലാകും.
Read Also : ഗതാഗത മേഖലയ്ക്കായി 1788.67 കോടി രൂപ
ഇപിഎഫ് പലിശ നിരക്ക് 8 ശതമാനത്തിനു മുകളില്‍ തുടരുന്നതില്‍ ധന മന്ത്രാലയത്തിന് എതിര്‍പ്പുണ്ടായിരുന്നു. ബാങ്കുകളിലെ സ്ഥിരനിക്ഷേപ നിരക്ക് ഇതിന്റെ പകുതിയോളമേ ഉള്ളൂവെന്നതിനാല്‍ ബാങ്കുകളും ധനമന്ത്രാലയത്തിനു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
ഇപിഎഫ്ഒയുടെ വിവിധ നിക്ഷേപങ്ങളില്‍നിന്നും മറ്റുമുള്ള വരുമാനത്തില്‍ ഇടിവു വന്നതും കൊവിഡ് കാരണം പലരും പിഎഫ് നിക്ഷേപം പിന്‍വലിച്ചതുമാണു പലിശ കുറയ്ക്കാനുള്ള കാരണങ്ങളായി പറയുന്നത്. കൊവിഡ് സമയത്തെ പണം പിന്‍വലിക്കല്‍ പദ്ധതിപ്രകാരം കഴിഞ്ഞ ഡിസംബര്‍ 31 വരെ 56.79 ലക്ഷം ക്ലെയിമുകളിലായി 14,310.2 കോടി രൂപ പിന്‍വലിച്ചതായാണ് കണക്ക്.
Story Highlights: EPFO cuts interest rate to 8.1%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here