Advertisement

കാടിന്റെ നിഗൂഢത രസിച്ച് നെയ്യാറിന്റെ തീരത്ത് താമസം, ട്രക്കിങ്ങ്; പുതിയ പാക്കേജുമായി വനം വകുപ്പ്

March 13, 2022
2 minutes Read
neyyar wildlife sanctuary tour packages

ഒരു യാത്ര പോകാം ? യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമല ബയോസ്ഫിയർ റിസർച്ചിന്റെ ഹൃദയ ഭാഗമായ നെയ്യാർ വന്യജീവി സങ്കേതത്തിലേക്കാണ് യാത്ര. നെയ്യാർ ജലസംഭരണിയിലൂടെ ബോട്ടിൽ മാത്രം സഞ്ചരിച്ചെത്താൻ കഴിയുന്ന വനം വകുപ്പിന്റെ എക്കോ ടൂറിസം സ്‌പോട്ടുകളുണ്ട് നെയ്യാർ വന്യജീവി സങ്കേതത്തിൽ.ഇങ്ങനെ കാടിന്റെ നിഗൂഢത രസിച്ച് നെയ്യാറിന്റെ തീരത്ത് താമസവും ട്രക്കിങ്ങുമെല്ലാം ഉൾപ്പെടുത്തി പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് വനം വകുപ്പ്. ( neyyar wildlife sanctuary tour packages )

പാക്കേജ് വിവരങ്ങൾ : ( neyyar wildlife sanctuary tour packages )

തിരുവനന്തപുരത്തിന് ഏറ്റവും തെക്ക്…പ്രകൃതി സൃഷ്ടിയാൽ വിസ്മയപ്പിക്കുന്ന ഇടമാണ് നെയ്യാർ. ഇവിടെ അത്ഭുതങ്ങളൊളിപ്പിച്ച് നിശബ്ദയായി ഇരിക്കുന്നു നെയ്യാർ വന്യജീവി സങ്കേതം. അതിന്റെ നിഗൂഢ സൗന്ദര്യത്തിലേക്ക് പൊതുജനങ്ങളെ ആകർഷിക്കുകയാണ് വനം വകുപ്പിന്റെ പുതിയ പാക്കേജ്.

നെയ്യാറിലൂടെയുള്ള യാത്രയ്ക്കിടെ ഭാഗ്യമുണ്ടെങ്കിൽ, കൺമുന്നിൽ വന്യജീവികളും, ചീങ്കണ്ണിയും വിവിധ തരം പക്ഷികളുമെല്ലാം പ്രത്യക്ഷപ്പെട്ട് നമ്മളെ വിസ്മയിപ്പിക്കും. സംരക്ഷിത മേഖലയായതിനാൽ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

പാക്കേജ് -1

ആദ്യം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ഇൻഫർമേഷൻ സെന്ററിലെത്തി ടിക്കറ്റ് എടുക്കണം. ഒരാൾക്ക് 2250 രൂപയാണ് നൽകേണ്ടത്. കുറഞ്ഞത് ആറ് പേരുള്ള സംഘത്തിനാണ് പ്രവേശനം. രണ്ട് പാക്കേജുകളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് ബോട്ടിൽ പത്ത് മിനിട്ട് യാത്ര. ബോട്ട് യാത്രക്കാരെയും കൊണ്ട് പോകുന്നത് ദ്വീപിൽ ഒരു കോണിലൊരുക്കിയിരിക്കുന്ന താമസ സ്ഥലത്തേക്കാണ്.

ആധുനിക സൗകര്യങ്ങളോടെ വനത്തിൽ ഒരുക്കിയിരിക്കുന്ന താമസസ്ഥലത്തിന്റെ പേര് വെട്ടിമുറിച്ചകോൺ എന്നാണ്. രണ്ട് ഭാഗങ്ങളുണ്ട് ഇവിടെ. ഓരോ ഭാഗത്തും മൂന്ന് കിടപ്പ് മുറികൾ, ബാത്രൂം, ഒരു ഹാൾ, അടുക്കള എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.

താമസത്തോടൊപ്പം അര മണിക്കൂർ ബോട്ട് യാത്രയും, രണ്ട് കിലോമീറ്ററിനുള്ളിൽ വനത്തിലൂടെ ട്രക്കിംഗും നടത്താം.

ഒരു രാത്രി, ദ്വീപിനുള്ളിലെ ഈ കോണിലിരുന്ന് പ്രകൃതിയുടെ വന്യത നുകരാം. ശല്യം ചെയ്യാൻ, നമ്മുടെതല്ലാത്തൊരു മനുഷ്യ ശബ്ദം ഉണ്ടാവില്ല.

പാക്കേജ് -2

രണ്ടാമത്തെ പാക്കേജ് കൊമ്പൈലേക്കാണ്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് അര മണിക്കൂർ യാത്ര ചെയ്താൽ കൊമ്പൈലെത്താം. പത്ത് കിമി ബോട്ടിൽ സഞ്ചരിക്കണം. ഈ ബോട്ട് യാത്രയിൽ അഗസ്ത്യാർമലയും, പശ്ചിമഘട്ട മലനിരകളും, സമ്പുഷ്ടമായ വന്യ സമ്പത്തും കാണാം.

കൊമ്പൈലേക്കുള്ള യാത്രാ മധ്യേ ഒരു സ്ഥലമുണ്ട്. കോട്ടമൺപുറം.
ചരിത്രത്തിലെ ഒരേടാണ് ജലശയ്യയിൽ.

പണ്ടുകാലത്ത് മാർത്താണ്ഡ വർമ മഹാരാജ് വിശ്രമവേളകളിൽ താമസിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കോട്ട അവിടെയുണ്ടായിരുന്നുവെന്നും, ജലാശയത്തിനടിയിലാണ് കോട്ട ഉള്ളതെന്നും പറയപ്പെടുന്നു. വെള്ളം താഴ്ന്നാൽ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാൻ സാധിക്കുമെന്നും പ്രദേവാസികൾ പറയുന്നു.

കൊമ്പൈൽ എത്തുന്നവർക്ക് താമസിക്കാൻ താമസ സൗകര്യവുമുണ്ട്. ഇവിടെ വന്യ മൃഗങ്ങളെ കൂടുതൽ കാണാൻ സാധിക്കും. ഈ താമസസ്ഥലത്ത് ആറ് മുതൽ 12 പേർക്ക് വരെ താമസിക്കാം. ഭക്ഷണം പുറത്ത് നിന്ന് കൊണ്ടുവന്ന പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭക്ഷണം പാകം ചെയ്ത് കൊടുക്കുകയും ചെയ്യും.

നെയ്യാറിന്റെ വളരെ ആഴം കൂടിയ ഭാഗത്താണ് ഈ താമസസ്ഥലം എന്നതുകൊണ്ട് തന്നെ ആറിൽ കുളിക്കാനോ ഇറങ്ങാനോ പാടില്ല.

ഇവിടെ നിന്ന് കുറച്ചകലെയാണ് നെയ്യാറിന്റെ ഉത്ഭവ സ്ഥാനം.പല ദിക്കുകളിൽ നിന്ന് നാല് ആറുകൾ ഉത്ഭവിക്കുന്നു. നെയ്യാറും, കല്ലാറും, മുല്ലയാറും വള്ളിയാറും…ഒടുവിൽ അമ്മ പേരാറായി, നെയ്യാറായി അവർ ഒഴുകി പരക്കുന്നു…

കൊമ്പൈ മറക്കാനാകാത്ത സയാഹ്നാം സഞ്ചാരികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പ്…

Story Highlights: neyyar wildlife sanctuary tour packages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top