നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാറ്റിനായി അന്വേഷണം ഊര്‍ജിതം

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ് പ്രതി റോയ് വയലാറ്റിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്നലെ റോയ് വയലാട്ടിന്റെ വീട്ടിലടക്കം 18 കേന്ദ്രങ്ങളിലാണ് കൊച്ചി സിറ്റി പൊലീസ് റെയ്ഡ് നടത്തിയത്. ഇന്നും സമാനമായ രീതിയില്‍ പൊലീസിന്റെ പരിശോധന നടക്കും.
റോയിയും സൈജുവും നേരത്തെ അഭിഭാഷകന്‍ മുഖേന കീഴടങ്ങാമെന്ന് പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ പിന്നീട് നിലപാട് മാറ്റിയതോടെയാണ് പൊലീസ് നടപടികളിലേക്ക് കടന്നിരിക്കുന്നത്.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാറ്റിലും സൈജു തങ്കച്ചനും പ്രതികളാണ്.
Read Also : നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിന് ജാമ്യമില്ല; അഞ്ജലിക്ക് മുന്‍കൂര്‍ ജാമ്യം
തങ്ങള്‍ക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും 3 മാസം കഴിഞ്ഞാണ് പെണ്‍കുട്ടിയും അമ്മയും പരാതി നല്‍കിയതെന്നത് അതിന്റെ തെളിവാണെന്നുമാണ് പ്രതികളുടെ വാദം.
Story Highlights: number 18 hotel pocso case, roy vayalatt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here