ആഴ്ചയില്‍ 11 മണിക്കൂര്‍ ജോലി; ഇരുപത്തിയൊന്നുകാരിയായ അമ്മയുടെ വരുമാനം ഒരു ലക്ഷം രൂപ

തനിക്ക് ലഭിക്കുന്ന വരുമാനം ഒന്നിനും തികയില്ലെന്ന് തിരിച്ചറിഞ്ഞ് മറ്റ് പല ജോലികളും തേടി പോകുന്നവര്‍ നമുക്ക് ചുറ്റിനുമുണ്ട്. ചിലര്‍ നിലവിലുള്ള ജോലിയ്ക്കൊപ്പം പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തും അധികം വരുമാനം നേടുന്നു. എന്നാല്‍, തന്റെ മുഴുവന്‍ സമയജോലിയേക്കാള്‍, പാര്‍ട്ട് ടൈം ജോലിയ്ക്ക് മികച്ച വരുമാനമുണ്ടെന്ന് തിരിച്ചറിഞ്ഞ് അതുപേക്ഷിച്ച ഒരമ്മയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം.
യുകെയി സ്വദേശിനിയായ ഫ്ളൈറ്റ് ഡിസ്പാച്ചറായിരുന്ന അറ്റ്ലാന്റ മാര്‍ട്ടിന്‍ എന്ന ഇരുപത്തിയൊന്നുകാരി ഏകദേശം ഒരു ലക്ഷം രൂപയാണ് ആഴ്ചയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത് ഇപ്പോള്‍ സമ്പാദിക്കുന്നത്. ഒരു ഡെലിവറി ഡ്രൈവറായാണ് അറ്റ്ലാന്റ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
തന്റെ പ്രസവാവധി കാലത്താണ് അധിക വരുമാനം ലഭിക്കുന്ന ജോലി ചെയ്യണമെന്ന് അറ്റ്ലാന്റ തീരുമാനിച്ചത്. കുഞ്ഞിന്റെ ജനനശേഷം ചെലവുകള്‍ കൂടുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് അറ്റ്ലാന്റ് ഇത്തരത്തില്‍ ചിന്തിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ഫ്ളൈറ്റ് ഡിസ്പാച്ചറായിരുന്ന അറ്റ്ലാന്റ ഡെലിവറി ഡ്രൈവറായി പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ആരംഭിച്ചത്.
എന്നാല്‍ ഏതാനും ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ തന്നെ താന്‍ ധാരാളം സമ്പാദിക്കാന്‍ ആരംഭിച്ച വിവരം അറ്റ്ലാന്റ തിരിച്ചറിഞ്ഞു. ഒരു ആഴ്ച കൊണ്ട് ഒരുലക്ഷം രൂപയാണ് ഇവര്‍ സമ്പാദിച്ചത്. പതിനൊന്ന് മണിക്കൂര്‍ മാത്രമാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജോലി അല്‍പം കഠിനമാണെങ്കിലും വളരെ സന്തോഷവതിയാണെന്ന് അറ്റ്ലാന്റ് പറയുന്നു. പാര്‍ട്ട് ടൈം ജോലി ആരംഭിച്ച് രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ രണ്ട് കാറുകള്‍ ഇവര്‍ സ്വന്തമാക്കി.
Story Highlights: Mother quits full-time job after realising she can earn Rs 1 lakh a week as a delivery driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here