Advertisement

മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തില്‍ കല്ലിട്ടു; ഉദ്ഘാടം ചെയ്യണോ സ്‌കൂള്‍ പൊളിക്കണോ?… തലതിരിഞ്ഞ പദ്ധതിയെന്ന് പി.സി.വിഷ്ണുനാഥ്

March 14, 2022
2 minutes Read

സില്‍വര്‍ലൈനിനെതിരായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.സി.വിഷ്ണുനാഥ് എംഎല്‍എ. ആലുവ കുട്ടമശേരിയില്‍ മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. കിഫ്ബി ഫണ്ടില്‍ നിന്നും പണിതതാണ്. കെ-റെയിലിനായി അവിടെ കല്ലിട്ടിരിക്കുകയാണ്. ഉദ്ഘാടം ചെയ്യണോ സ്‌കൂള്‍ പൊളിക്കണോ?… ഈ ഗവണ്‍മെന്റിന്റെ തലതിരിഞ്ഞ പദ്ധതിയുടെ സമീപനത്തിന്റെ ഉദാഹരണമാണെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.

തിരുവനന്തപുരം മുരുക്കുമ്പുഴയില്‍ കെ-റെയില്‍ കല്ലിടലിനെതിരേ നടത്തിയ പ്രതിഷേധത്തിനെതിരേ പൊലീസിന്റെ അതിക്രമം ഉണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ക്രൂരമായ അതിക്രമാണ് പൊലീസ് നടത്തിയത്. ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ രോഗികളെന്നോ സ്ത്രീകളെന്നോ കുട്ടികളെന്നോ ജന പ്രതിനിധികളെന്നോ പരിഗണിക്കാതെ കെ-റെയില്‍ കല്ലു സ്ഥാപിക്കുന്നതിനായി എന്ത് ഹീനമായ ആക്രമണവും നടത്താന്‍ മടിയില്ലാത്ത തരത്തിലേക്ക് കേരളത്തിലെ സര്‍ക്കാരും പൊലീസും മാറി.

കുട്ടികളുടെ മുന്നില്‍ വച്ച് കല്ലിടാന്‍ വരുന്ന പൊലീസ് അവരുടെ രക്ഷിതാക്കള മര്‍ദ്ദിക്കുകയാണ്. അച്ഛനേയും അമ്മയേയും വലിച്ചിഴച്ചുകൊണ്ട് പോകുകയാണ്. അവരുടെ കണ്ണീരിനിടയിലൂടെ അച്ഛനേയും അമ്മയേയും വലിച്ചിഴച്ചുകൊണ്ട് പോയി ഒരു മഞ്ഞക്കുറ്റി സ്ഥാപിക്കുന്നത് എന്തിന് വേണ്ടിയാണ്?… സാമൂഹ്യാഘാത പഠനത്തിന് വേണ്ടി. ഈ കുഞ്ഞുങ്ങളുടെ കണ്ണീരനപ്പുരത്ത് സാമൂഹ്യാഘാതത്തിന് ഒരു തെളിവ് വേണോയെന്നും പി.സി.വിഷ്ണുനാഥ് ചോദിച്ചു.

സാമൂഹ്യ അതിക്രമം നടത്തിയിട്ടാണ് സാമൂഹ്യാഘാത പഠനം നടത്തുന്നത്. സര്‍ക്കാരിന്റെ ഭരണ പരാജയം മറുച്ചുവെക്കാനുള്ള പൊങ്ങച്ച പദ്ധതിയാണിത്. സര്‍വീസ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് പാലിക്കാതെ അടുക്കളയില്‍ പോലും കല്ലു കുഴിച്ചിടുകയാണ്. ഇതുപ്രകാരമുള്ള ഏതെങ്കിലും മാനദണ്ഡം പാലിച്ചുകൊണ്ടാണോ കല്ലുകള്‍ കുഴിച്ചിടുന്നത്. നോട്ടീസു പോലും കൊടുക്കാതെ സാധാരണക്കാരന്റെ വീടുകള്‍ക്കകത്തേക്ക് കടന്നു ചെന്ന് മഞ്ഞ കല്ലുകള്‍ കുഴിച്ചിടുന്ന ജനാധിപത്യ വിരുദ്ധമായ ഫാസിസമാണ് കെ-റെയില്‍ എന്ന വിനാശകരമായ പദ്ധതിക്കായി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: PC Vishnunath says silverline is a reversal project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top