Advertisement

‘ഭീഷ്മപർവ’ത്തിലെ ‘പറുദീസ’യ്ക്ക് ഇൻഡോനേഷ്യയിൽ നിന്ന് കവർ സോങ്; വിഡിയോ വൈറൽ

March 15, 2022
2 minutes Read

മമ്മൂട്ടി നായകനായ ‘ഭീഷ്മപർവം’ എന്ന സിനിമയിലെ ശ്രദ്ധേയമായ ഒരു പാട്ടായിരുന്നു പറുദീസ. വിനായക് ശശികുമാറിൻ്റെ വരികൾ സുഷിൻ ശ്യാം ചിട്ടപ്പെടുത്തി ശ്രീനാഥ് ഭാസി ആലപിച്ച് അഭിനയിച്ച പാട്ട് വമ്പൻ ഹിറ്റായിരുന്നു. ഇപ്പോൾ ഈ പാട്ടിൻ്റെ ഒരു കവർ വേർഷനാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻഡോനേഷ്യൻ ഗായിക യുയിസ് ദേസ്യാന പാടിയ കവർ സോങ് യൂട്യൂബിൽ വൈറലാണ്. പാട്ടിൻ്റെ വിഡിയോ ഭീഷ്മപർവം സംവിധായകൻ അമൽ നീരദും പങ്കുവച്ചിട്ടുണ്ട്.

അമൽ നീരദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം. അഡീഷണൽ സ്ക്രിപ്റ്റ് രവിശങ്കർ, അഡീഷണൽ ഡയലോഗ്‍സ് ആർജെ മുരുകൻ, വരികൾ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ ലിനു ആൻറണി. ഡിസൈൻ ഓൾഡ് മങ്ക്സ്.

Story Highlights: bheeshmaparvam song parudesa cover song indonesia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top