Advertisement

കോൺഗ്രസ് കുടുംബ സ്വത്തല്ല, നേതൃത്വം മാറണം; കപിൽ സിബൽ

March 15, 2022
1 minute Read

നെഹ്റു കുടുംബത്തോട് പാർട്ടി നേതൃസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെ മാത്രമല്ല. നേതൃസ്ഥാനത്തേക്ക് മറ്റുള്ളവർക്ക് അവസരം നൽകേണ്ട സമയമാണിതെന്നും അദ്ദേഹം വിമർശിച്ചു.

രാഹുൽ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ രാഹുലിന് എന്തധികാരമാണുള്ളതെന്നും കപിൽ സിബൽ ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടത്തോൽവി അത്ഭുതപ്പെടുത്തുന്നില്ല. 8 വർഷത്തിനിടെ പാർട്ടി വൻ തകർച്ചയാണ് നേരിടുന്നത്. നേതൃത്വം യാഥാർത്ഥ്യത്തെ തിരിച്ചറിയുന്നില്ലെന്നും സിബൽ തുറന്നടിച്ചു.

സബ്‌കി കോൺഗ്രസ് എന്നാൽ ഒരുമിച്ച് നിൽക്കുക മാത്രമല്ല, മറിച്ച് ബിജെപിയെ ആഗ്രഹിക്കാത്ത എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വം മാറുക തന്നെ വേണം. പരിഷ്ക്കാര നടപടികൾ കൊണ്ട് മാത്രം ഗുണം ഉണ്ടാകില്ല. അവസാന ശ്വാസം വരെ കോൺഗ്രസിന് വേണ്ടി പോരാടുമെന്നും കപിൽ സിബൽ പറഞ്ഞു.

Story Highlights: kapil-sibal-against-congress-leadership

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top