Advertisement

ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ

March 15, 2022
1 minute Read
jjoe biden

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉപരോധം ഏർപ്പെടുത്തി റഷ്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കും റഷ്യ ഉപരോധമേർപ്പെടുത്തി. ( russia banned joe biden )

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ, സെൻട്രൽ ഇന്റലിജൻസ് ഏജൻസി ഡയറക്ടർ വില്യം ബേൺസ്, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജൻ സാകി, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, ബൈഡന്റെ മകൻ ഹണ്ടർ എന്നിവർക്കും റഷ്യ ഉപരോധമേർപ്പെടുത്തി.

യുക്രൈനിൽ യുദ്ധം നടത്തുന്നതിന് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിനും വിദേശകാര്യ മന്ത്രി സർജീ ലാവ്രോവിനും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി.

Story Highlights: russia banned joe biden

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top