തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു; വേനൽമഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ രണ്ടാമത്തെ ന്യുന മർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇനി മുതൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ( second depression formed in bay of bengal )
നിലവിലെ സൂചന അനുസരിച്ച് ന്യുന മർദ്ദത്തിന്റെ സഞ്ചാര പാത തമിഴ് നാട് തീരത്തിൽ നിന്ന് അകന്നു പോകാനാണ് സാധ്യത. എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.
തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. എൻസിയുഎം കാലാവസ്ഥ മോഡൽ പ്രകാരം എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഒറ്റപെട്ട മഴ സാധ്യത.
Read Also : കൊടുംചൂടില്‍ ആശ്വാസവാര്‍ത്ത; സംസ്ഥാനത്ത് വേനല്‍മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഇന്ന് ഒരു ജില്ലയിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തിയത് പുനലൂരിലാണ്. 39.2ത്ഥര. ശരാശരിയെക്കാൾ 2.7 ത്ഥര കൂടുതൽ ചൂട്. അതേ സമയം കോട്ടയത്ത് ശശാരിയേക്കാൾ 3.1 ത്ഥര കൂടുതൽ രേഖപെടുത്തി. 37.5°c ആണ് കോട്ടയത്ത് രേഖപ്പെടുത്തിയ ചൂട്. ആലപ്പുഴയിൽ 36.2 °C സും, കണ്ണൂരിൽ 36.8°C സും ചൂട് രേഖപെടുത്തി. ഇവിടങ്ങളിലും ശരാശരിയെക്കാൾ 2 മുതൽ 3°C വരെ ഉയർന്ന താപനിലയാണ്
രേഖപ്പെടുത്തിയത്.
അതേസമയം കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളായ കണ്ണൂർ എയർപോർട്ടിൽ 41 °C,പട്ടാമ്പി 40.5 °C, കൊട്ടാരക്കര 40.2°C എന്നിങ്ങനെ ചൂട് രേഖപ്പെടുത്തി.
Story Highlights: second depression formed in bay of bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here