പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ മറവിരോഗം പിടിപെടാനുള്ള സാധ്യതയെന്ന് പഠനം…

നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് പ്രഭാത ഭക്ഷണം പ്രധാനമാണെന്ന്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഏകദേശം 12 മണിക്കൂര്‍ നേരത്തെ ഇടവേളയ്ക്ക് ശേഷമാണ് നമ്മള്‍ രാവിലെ ഭക്ഷണം കഴിക്കുന്നത്. അതിനാല്‍, പ്രഭാതഭക്ഷണം പോഷകസമൃദ്ധമായിരിക്കണമെന്നും കൂടാതെ ഒരുകാരണവശാലും ഒഴിവാക്കാൻ പാടില്ല എന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരിൽ പൊണ്ണത്തടിയ്ക്കുള്ള സാധ്യതയും കണ്ടെത്തിയിരുന്നു. അതുപോലെതന്നെ ഇത്തരക്കാരിൽ മറവിരോഗത്തിനും സാധ്യതയുണ്ട് എന്നാണ് പുതിയ പഠന റിപ്പോർട്. ജാപ്പനീസ് ജേണല്‍ ഓഫ് ഹ്യൂമന്‍ സയന്‍സസ് ഓഫ് ഹെല്‍ത്ത് സോഷ്യല്‍ സര്‍വീസസിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറവിരോഗം മാത്രമല്ല ഒപ്പം ചിന്താശേഷി നഷ്ടപ്പെടുക, ദൈനംദിനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവ് കുറയുക ഇതെല്ലാം ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങളിൽ ഉൾപെടുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ ഡിമെന്‍ഷ്യ അഥവാ മറവി രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന് ദ ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ 2019-ല്‍ ഇന്ത്യയില്‍ 38 ലക്ഷം പേര്‍ ഡിമെന്‍ഷ്യ രോഗം അനുഭവിക്കുന്നായി പഠനം കൂട്ടിച്ചേര്‍ത്തു.
Read Also : ഇത് ‘ലോകത്തിലെ ഏറ്റവും മലിനമായ ദ്വീപ്’; 85 വർഷമായി ഭൂപടത്തിൽ അടയാളപ്പെടുത്തിയിരുന്നത് തെറ്റായ സ്ഥാനം…
അറുപത് വയസിന് ശേഷമാണ് നിലവില്‍ ഡിമെന്‍ഷ്യ അഥവാ മറവി രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍, 30-കളിലും 40-കളിലും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഡിമെന്‍ഷ്യയിലേക്ക് വഴിവെക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. ക്രമരഹിതമായ ഭക്ഷണശീലങ്ങള്‍, മോശമായ ജീവിതശൈലി, വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള ഘടകങ്ങളാണ്. എന്നാല്‍, പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യത നാലിരട്ടിയാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
Story Highlights: Skipping breakfast increases dementia risk by four times says study
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here