Advertisement

മാർവലിന്റെ പുതിയ സൂപ്പർ ഹീറോയായി കമല ഖാൻ…

March 16, 2022
1 minute Read

മാർവൽ ആരാധകരെ ആവേശത്തിലാക്കി ഡിസ്നി പ്ലസിൽ ‘മിസ് മാർവൽ’ റിലീസിനൊരുങ്ങുന്നു. മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് മിസ് മാർവലിന്റെ ഒറിജിനൽ സീരീസ് ഒരുങ്ങുന്നത്. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനിയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദേശീയ അന്തർദേശീയ ആരാധകർക്ക് തീർച്ചയായും ഒരു വിരുന്നാണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ മിസ് മാർവൽ എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ക്യാപ്റ്റൻ മാർവലിന്റെ കടുത്ത ആരാധികയും ന്യൂജേഴ്‌സിയിൽ വളർന്ന കൗമാരക്കാരിയുമായ കമല ഖാൻ അവൾക്ക് പ്രത്യേക ശക്തികളുണ്ടെന്ന് തിരിച്ചറിയുന്നതാണ് കഥയുടെ ഇതിവൃത്തം. തുടർന്ന് അവൾ ആരാണെന്ന് കണ്ടെത്താനും ബന്ധങ്ങളെക്കുറിച്ച് പഠിക്കാനും ശ്രമിക്കുന്നു. ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹൻ കപൂർ എന്നിവരാണ് മറ്റ് താരങ്ങൾ. ജൂണ്‍ എട്ട് മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. ആറ് എപ്പിസോഡുകളാണ് മിസ് മാർവലിനുള്ളത്.

മാർവൽ സൂപ്പർഹീറോകളുടെ വലിയ ആരാധകയായ ഖാൻ കോളേജിൽ തന്റെ ആദ്യ ദിവസം അവഞ്ചർ ടീ-ഷർട്ട് ധരിക്കുമ്പോൾ കോളേജിൽ മറ്റുകുട്ടികൾ കളിയാക്കുന്നതിൽ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. ട്രെയിലർ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു സാധാരണ മനുഷ്യനിൽ നിന്ന് ഒരു സൂപ്പർ ഹീറോയിലേക്കുള്ള കമലയുടെ യാത്രയും പുറം ലോകത്തെയും അവളുടെ വ്യക്തിജീവിതത്തെയും അവൾ എങ്ങനെ സംരക്ഷിക്കുന്നു എന്നതും പരമ്പരയിൽ അവതരിപ്പിക്കും.

Read Also : 133 വർഷത്തെ ചരിത്രത്തിന് മാറ്റം; ഈഫല്‍ ടവറിന് ഉയരം കൂടിയോ?

നടൻ ഫർഹാൻ അക്തർ സീരീസിന്റെ ഭാഗമാകും എന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും ട്രെയ്‌ലറിൽ താരത്തെ കാണിക്കുന്നില്ല. ഒരു ദിവസം കൊണ്ട് ഒരു കോടിയോളം കാഴ്ചക്കാരാണ് ‘മിസ് മാർവൽ’ ട്രെയ്‌ലറിന് ലഭിച്ചത്. 2021 അവസാനത്തോടെ മിസ് മാർവൽ പ്രീമിയർ ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും . കോവിഡ് വ്യാപനത്തിന് പിന്നാലെ നിരവധി സീരീസുകൾ നിറഞ്ഞതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ജൂണ്‍ എട്ട് മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.

Story Highlights: Ms Marvel Trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top