ഇത് ഹൃദയം കീഴടക്കും കാഴ്ച; കുഞ്ഞുമായി വിദ്യാർത്ഥിനി ക്ലാസ്സിൽ, ഒടുവിൽ കുഞ്ഞിനെ കയ്യിലേന്തി ക്ലാസ് എടുത്ത് അധ്യാപകൻ….

ചില കാഴ്ചകൾ അത്രമേൽ ഹൃദ്യമാണ്. എങ്ങനെയെല്ലാം വിശേഷിപ്പിച്ചാലും വാക്കുകൾ മതിയാകാത്തവ. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ കയ്യിലേന്തി ക്ലാസ് എടുക്കുന്ന അധ്യാപകന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പഠനവും മാതൃത്വവും ഒരുമിച്ച് കൊണ്ടുപോകുക എന്നത് ഏറെ പ്രയാസമേറിയ ഒന്നാണ്. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടുകളും ചേർന്നതാണിത്. പഠനം നന്നായിക്കൊണ്ടുപോകുന്നതിനൊപ്പം കുഞ്ഞിനെ പരിപാലിക്കുക എന്ന ദൗത്യവും അതിനൊപ്പമുണ്ട്.
എന്നാൽ വളരെ ഹൃദ്യമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ബ്രിഗാം യംഗ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥിനി ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. അപ്പോഴാണ് സഹായത്തിനായി അധ്യാപകൻ എത്തിയത്. മാഡി മില്ലർ ഷേവർ എന്ന യുവതിയാണ് കുഞ്ഞിനെയും കൊണ്ട് ക്ലാസ്സിൽ എത്തുകയും അതോടൊപ്പം ക്ലാസ്സുകൾ കേട്ട് നോട്ട് കുറിക്കുയും കുഞ്ഞിനെ നോക്കുകയും ചെയ്തത്. എന്നാൽ ഇത് രണ്ടും കൂടെ സാധിക്കാതെ മാഡി വളരെയധികം വിഷമാവസ്ഥയിൽ എത്തി.
Read Also : 133 വർഷത്തെ ചരിത്രത്തിന് മാറ്റം; ഈഫല്‍ ടവറിന് ഉയരം കൂടിയോ?
ക്ലാസ്റൂമിൽ കുഞ്ഞിനൊപ്പം ബുദ്ധിമുട്ടിയ മാഡിയ്ക്ക് സഹായവുമായി എത്തുകയായിരുന്നു അധ്യാപകൻ. ആറ് മാസം പ്രായമുള്ള കുഞ്ഞ് വഴക്ക് തുടങ്ങിയതോടെ ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാഡിക്ക് ബുദ്ധിമുട്ടായി. ഇതോടെ അധ്യാപകനായ ഹാങ്ക് സ്മിത്ത് ഇടപെട്ട് കുഞ്ഞിനെ കുറച്ചു നേരം എടുത്തു. ക്ലാസ് പൂർത്തിയാകുംവരെ കുഞ്ഞിനേയും കയ്യിലേന്തിയാണ് അധ്യാപകൻ നിന്നത്. എന്തായാലും ഈ ദൃശ്യങ്ങൾ ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ്.
Story Highlights: University professor holds student’s baby in class so she can take notes, netizens shower love
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here