ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദനം; കൈവീശിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിക്ക് പൊലീസ് മർദനം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്ക് മുന്നിലാണ് സംഭവം നടന്നത്. അഗളി മുൻ മേഖലാ സെക്രട്ടറി മണികണ്ഠേശ്വരനാണ് മർദ്ദനമേറ്റത്. അഗളി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനാണ് മർദിച്ചത്.
മണികണ്ഠേശ്വരനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരൻ കൈവീശിയടിക്കുന്നതും മണികണ്ഠേശ്വരന് ഒപ്പമുള്ളവർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read Also : സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ടോ? കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ അറിയാൻ…
വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുമ്പിൽ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഡിവൈഎഫ്ഐ നേതാവായ മനോജിന് പരുക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തിയത്.
അതേസമയം ഹെൽമെറ്റ് കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
Story Highlights: dyfi-leader-beaten-by-police-at-attappadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here