കളമശേരിയിലെ തെരച്ചിൽ നിർത്തിവച്ചു; ആരും മണ്ണിനടിയിലില്ലെന്ന് നിഗമനം

എറണാകുളം കളമശേരിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ തെരച്ചിൽ നിർത്തിവച്ചു. ആരും മണ്ണിനടിയിലില്ലെന്ന് നിഗമനം.കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണം നിര്‍ത്തിവച്ചു.
ഇലക്ട്രോണിക് സിറ്റിയില്‍ അപകടമുണ്ടായ സ്ഥലത്തെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫർ മാലിക് അറിയിച്ചു. സുരക്ഷാവീഴ്ച എ.ഡി.എം അന്വേഷിക്കും. അന്വേഷണറിപ്പോര്‍ട്ടിനു ശേഷമേ തുടര്‍നടപടി തീരുമാനിക്കൂ. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകണം. ഷംസുദീൻ എന്നയാളാണ് നിർമ്മാണത്തിന്റെ സബ് കോൺട്രാക്ട് എടുത്തിരിക്കുന്നത്.
Read Also : സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ടോ? കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ അറിയാൻ…
മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. ഒരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം. പശ്ചിമബംഗാളുകാരായ ഏഴ് അതിഥിത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് മണ്ണിടിഞ്ഞത്.
Story Highlights: enquiry-on-kalamaserry-accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here