Advertisement

സിൽവർ ലൈനിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ യു.ഡി.എഫ് നേതാക്കൾ മാടപ്പള്ളിയിൽ

March 18, 2022
2 minutes Read

സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയിൽ യു.ഡി.എഫ് നേതാക്കൾ സന്ദർശനം നടത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെത്തിത്തല, ഉമ്മൻ ചാണ്ടി, പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സിൽവർ ലൈൻ സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാലും സമരം ശക്തമായി മുന്നോട്ട് പോകും. നാക്കിന് എല്ലില്ലാത്ത എന്ത് ക്രൂരതയും കാണിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം ഇവിടേക്ക് കൊണ്ടുവന്നിരിക്കുകയാണ്. നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമാണ് ഇന്നലെ മാടപ്പള്ളിയിൽ നടന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ രാവിലെ പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു.

Read Also : സിൽവർ ലൈൻ പ്രതിഷേധം; സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്

കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് കേരള കോൺ​ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബി.ജെ.പിയാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിനിടെ ഇന്നലെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു.

Story Highlights: k rail protest; UDF leaders in Madappally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top