കളമശേരി അപകടം: എഡിഎം അന്വേഷിക്കും, സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

കളമശേരിയിൽ മണ്ണിടിഞ്ഞ് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റ് മോർട്ടം നടത്തും.നാളെ പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഞായറാഴ്ചയാണ് മൃതദേഹം ബംഗാളിലേക്ക് കൊണ്ടു പോകുക. വിമാനമാർഗം മൃതദേഹങ്ങൾ കൊണ്ടുപോകുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും. സുരക്ഷാ വീഴ്ചകൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ ഇന്റസ്ട്രിയൽ മേഖലയിൽ നിർമ്മാണത്തിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി, സ്ഥലത്ത് എന്തെല്ലാം കാര്യങ്ങളാണ് നടന്നതെന്ന് എഡിഎം പരിശോധിക്കുമെന്നും പറഞ്ഞു.
Read Also : സമൂഹമാധ്യമങ്ങൾ മുതിർന്നവരെയും ബാധിക്കുന്നുണ്ടോ? കൂടുതൽ സമയം സമൂഹ മാധ്യമങ്ങളിൽ ചെലവഴിക്കുന്നവർ അറിയാൻ…
അപകടത്തിൽപ്പെട്ടവർക്കായി നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചതോടെയാണ് രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചത്. മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരാണ് മരിച്ചത്. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.
Story Highlights: kalamasseri-landslide-minister-p-rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here