Advertisement

സൂപ്പർ ജയന്റ്‌സിന് വൻ തിരിച്ചടി, മാർക്ക് വുഡ് ഐപിഎല്ലിൽ നിന്ന് പുറത്ത്

March 18, 2022
1 minute Read

ഐപിഎല്ലിന് മുന്നോടിയായി ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വൻ തിരിച്ചടി. ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് പരുക്കിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് പുറത്തായി. കൈമുട്ടിന് പരുക്കേറ്റതിനാൽ താരത്തിന് ഈ സീസണിൽ കളിക്കാനാകില്ല. ലേലത്തിൽ 7.5 കോടി രൂപയ്ക്കാണ് ലഖ്‌നൗ വുഡിനെ സ്വന്തമാക്കിയത്.

കഴിഞ്ഞയാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ വുഡിന്റെ വലതു കൈമുട്ടിന് പരിക്കേറ്റിരുന്നു. പരിശോധനയ്ക്ക് ശേഷം താരത്തിന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) വുഡിന്റെ പരുക്കിനെക്കുറിച്ച് ലഖ്‌നൗ ഫ്രാഞ്ചൈസിയെ അറിയിച്ചു.

ലോകേഷ് രാഹുലിന്റെ ടീം ഇതുവരെ വുഡിന് പകരക്കാരനായി മറ്റൊരു പേര് പ്രഖ്യാപിച്ചിട്ടില്ല. ഐ‌പി‌എൽ 2022 ലേലത്തിൽ നിന്ന് വിൽക്കപ്പെടാത്ത പേസർമാരുടെ പട്ടികയിലേക്ക് ലക്‌നൗ ശ്രദ്ധ മാറ്റേണ്ടതുണ്ട്. മോയ്‌സസ് ഹെൻറിക്‌സ്, കെയ്ൻ റിച്ചാർഡ്‌സൺ, ആൻഡ്രൂ ടൈ തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുക്കാവുന്ന താരങ്ങളാണ്.

Story Highlights: lucknow-super-giants-pacer-mark-wood-ruled-out-of-ipl-2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top