Advertisement

വ്യാജ പ്രചാരണങ്ങളെ നിയന്ത്രിക്കുന്നില്ല; ബ്രസീലില്‍ ടെലിഗ്രാം നിരോധിച്ചു

March 19, 2022
2 minutes Read

വ്യാജപ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മെസേജിങ് അപ്പായ ടെലിഗ്രാം നിരോധിച്ച് ബ്രസീല്‍. തെറ്റായ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ടെലിഗ്രാം നിരോധിക്കാന്‍ കോടതി ഉത്തരവിട്ടത്. ജഡ്ജി അലക്സാണ്ടര്‍ ഡി മൊറേസ് നിര്‍ദ്ദേശം നല്‍കിയത്.

ബ്രസീലിയന്‍ നിയമത്തോട് ടെലിഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകള്‍ പാലിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്നതും പൂര്‍ണമായും നിയമവാഴ്ചയ്ക്കെതിരാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജയര്‍ ബോല്‍സാരോ മത്സരിക്കാനിരിക്കെയാണ് നിരോധനം. ബോല്‍സനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാദ്ധ്യമമാണ് ടെലിഗ്രാം.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചതിനെതിരെ ബോല്‍സനാരോയ്ക്കെതിരെ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റായ പ്രചരണങ്ങള്‍ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങള്‍ പ്രസിഡന്റിന്റെ പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ടെലിഗ്രാം പ്രധാന പ്രചാരണ മാധ്യമം ആയി ഉപയോഗിച്ചത്.

Story Highlights: Does not control fake campaigns; Telegram banned in Brazil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top